കാത്തലിക് സിറിയന്‍ ബാങ്ക്: ശക്തമായി എതിര്‍ക്കും –എം.എ.യൂസഫലി
text_fieldsഅബൂദബി: കേരളത്തിന്‍െറ സ്വന്തം ബാങ്കുകളിലൊന്നായ കാത്തലിക് സിറിയന്‍ ബാങ്ക് സംസ്ഥാനത്തിന് പുറത്തേക്ക് പറിച്ചുനടാനുള്ള ഏതു നീക്കത്തെയും ശക്തമായി എതിര്‍ക്കുമെന്ന് ബാങ്കിന്‍െറ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയായ ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലി വ്യക്തമാക്കി.
ഏറ്റെടുക്കലിനെപ്പറ്റി മാധ്യമങ്ങളില്‍ നിന്നുള്ളതല്ലാതെ ഒൗദ്യോഗികമായി ഒരു വിവരവും ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിച്ചിട്ടില്ല. ഇങ്ങനെയുള്ള നടപടികളെല്ലാം തന്നെ കേന്ദ്ര സര്‍ക്കാറിന്‍െറയും റിസര്‍വ് ബാങ്കിന്‍െറയും കര്‍ശനമായ അംഗീകാരത്തിന് വിധേയമാണ്. ഓഹരികൈമാറ്റത്തെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ആരാഞ്ഞ് ബാങ്ക് ചെയര്‍മാന് കത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്‍െറ 4.99 ശതമാനം ഓഹരിയാണ് യൂസഫലിയുടെ കൈവശമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.