പൈലറ്റല്ല, ദൈവമാണ് ഞങ്ങളെ ചതുപ്പിലിറക്കിയത് -എം.എ. യൂസുഫലി
text_fieldsദുബൈ: ഒരുപാട് കുടുംബങ്ങളുടെ പ്രാർഥനയാണ് ഹെലികോപ്ടർ അപകടത്തിൽ നിന്ന് തന്നെ രക്ഷിച്ചതെന്നും ദൈവത്തിെൻറ പരീക്ഷണമായിരുന്നു അതെന്നും വ്യവസായി എം.എ. യൂസുഫലി. 'മീഡിയവൺ' ചാനലിന് നൽകിയ അഭിമുഖത്തിലാണ് യൂസുഫലി അപകടത്തെ കുറിച്ച് മനസ് തുറന്നത്.
വലിയൊരു അപകടമാണ് സംഭവിക്കാൻ പോകുന്നതെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. പൈലറ്റ് ഇതേകുറിച്ച് മുന്നറിയിപ്പും നൽകിയിരുന്നില്ല. ഹെലികോപ്ടർ കുലുങ്ങിയതോെട കൂടെയുണ്ടായിരുന്ന ഹാരിസ് ചോദിച്ചു എന്താണ് സംഭവിക്കുന്നതെന്ന്. മറുപടി എത്തുന്നതിന് മുൻപേ ഹെലികോപ്ടർ നിലംപതിച്ചിരുന്നു.
പൈലറ്റും അപകടം മുൻകൂട്ടി പ്രതീക്ഷിച്ചിരുന്നില്ല. പൈലറ്റിെൻറ വൈദഗ്ദ്യത്തേക്കാൾ ദൈവാനുഗ്രഹമാണ് അവിടെ പ്രതിഫലിച്ചത്. എല്ലാം വിധിക്കുന്നത് അവനാണല്ലോ. ഹെലികോപ്ടറിൽ നിന്നിറങ്ങി തന്നെ നടന്നാണ് റോഡിലേക്ക് പോയത്. അവിടെ നിന്ന് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ സംഭവങ്ങളെല്ലാം നന്നായി ഓർമിക്കുന്നുണ്ട്. ബോധം നഷ്ടമായിരുന്നില്ല.
മരുമകൻ ഷംഷീർ വയലിലിെൻറ നിർദേശപ്രകാരമായിരുന്നു ചികിത്സ. നട്ടെല്ലിന് പ്രശ്നമുണ്ടായിരുന്നതിനാൽ കീ ഹോൾ ചെയ്യാമെന്നായിരുന്നു നിർദേശം. അതിനാലാണ് അബൂദബിയിലേക്ക് പോയത്. യു.എ.ഇ ഭരണകൂടമാണ് വിമാനം അയച്ചത്. 15ഓളം മെഡിക്കൽ ജീവനക്കാരുമുണ്ടായിരുന്നു. ശസ്ത്രക്രിയക്കും ഒരുമാസത്തെ വിശ്രമത്തിനും ശേഷം ഇപ്പോൾ 80 ശതമാനവും സുഖപ്പെട്ടു. നടക്കുന്നതിനും ഇരിക്കുന്നതിനും യാതൊരു കുഴപ്പവുമില്ല. ഒരുപാട് കുടുംബങ്ങളുടെ പ്രാർഥനയാണ് ഇത്ര വലിയൊരു അപകടത്തിൽ നിന്ന് എന്നെ രക്ഷിച്ചത്. അത് കവളപ്പാറയിലെ അമ്മമാരുടേതാവാം, എെൻറ ജീവനക്കാരുടേതാവാം, നാട്ടുകാരുടേതാവാം, ഭരണാധികാരികളുടേതാവം... 350 അടിയിൽ നിന്ന് താഴെ വീണിട്ട് ഒരുതുള്ളി രക്തം പോലും പൊടിഞ്ഞില്ല. എെൻറ കൂടെയുണ്ടായിരുന്നവരും ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കാണണം, നന്ദി അറിയിക്കണം
ഹെലികോപ്ടർ വീണപ്പോൾ ഓടിയെത്തിവെര നാട്ടിലെത്തുേമ്പാൾ അവിടെ പോയി കാണണം. അടുത്തുണ്ടായിരുന്ന വീട്ടുകാരെയും സ്ഥലം ഉടമയെയും കാണണം. പൊലീസ് സ്റ്റേഷനിലെത്തിയും നന്ദി പറയണം. അത് കടമയാണ്.
അപകടവിവരം അറിഞ്ഞ് ഗൾഫ് രാജ്യങ്ങളിലെ നിരവധി ഭരണാധികാരികളാണ് വിളിച്ചത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ എന്നിവർക്ക് പുറമെ ബഹ്റൈൻ, കുവൈത്ത്, സൗദി, ഒമാൻ, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളും വിളിച്ചതായി യൂസുഫലി പറഞ്ഞു.
ബെക്സിന് നേരത്തെ സഹായം നൽകിയിരുന്നു
ഹെലികോപ്ടർ അപകടത്തിന് ശേഷം ദൈവഭയം കൂടിയതിനാലാണ് ബെക്സ് കൃഷ്ണന് ഒരു കോടി രൂപ സഹായം നൽകി ജയിലിൽ നിന്നിറക്കിയത് എന്ന് ചിലർ പറയുന്നത് കേട്ടു. ജനുവരി നാലിനാണ് ബെക്സിന് ആവശ്യമായ തുക കോടതിയിൽ കെട്ടിവെച്ചത്. ആരെയും അറിയിച്ചിരുന്നില്ല. ബെക്സ് പുറത്തിറങ്ങാറായപ്പോഴാണ് മാധ്യമങ്ങളിൽ ഈ വാർത്ത വന്നത് എന്ന് മാത്രം.
ബെക്സിെൻറ മോചനത്തിനായി നിരവധി തവണ പരിശ്രമിക്കേണ്ടി വന്നിട്ടുണ്ട്. അപകടത്തിൽ മരിച്ച സുഡാനി ബാലെൻറ കുടുംബത്തിെന അബൂദബിയിൽ എത്തിച്ച് താമസിപ്പിച്ചിരുന്നു. കുട്ടിയുടെ അമ്മയെ സമ്മതിപ്പിക്കാൻ ഏറെ പണിപ്പെട്ടു. മക്കളെ നഷ്ടപ്പെട്ട മാതാവിെൻറ നൊമ്പരം നന്നായി അറിയാം. ഞാൻ സഹകരിക്കാൻ തയാറാണെന്നും പക്ഷെ, ഭാര്യ സമ്മതിക്കില്ലെന്നുമാണ് കുട്ടിയുടെ പിതാവ് പറഞ്ഞത്. ഏറെ പാടുപെട്ടാണ് ആ കുടുംബത്തെ അനുനയിപ്പിച്ചത്. നഷ്ടപ്പെട്ടവരെ തിരിച്ചുകിട്ടില്ല. ഒരുകുടുംബത്തിനെങ്കിലും ജീവിതം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ബെക്സിന് ജോലി നൽകാമെന്ന് പറഞ്ഞിട്ടുണ്ടെന്നും യൂസുഫലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.