എം.എ. യൂസുഫലി മിഡിൽ ഈസ്റ്റ് ഫോബ്സ് പട്ടികയിൽ ഒന്നാമൻ
text_fieldsദുബൈ: ഫോബ്സ് പുറത്തിറക്കിയ മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിലെ മുപ്പതിൽ 12 പേരും മലയാളികൾ. പട്ടികയിലെ 30 പേരും യു.എ.ഇ ആസ്ഥാനമായിപ്രവർത്തിക്കുന്നവരാണ്.
മിഡിൽ ഈസ്റ്റിൽ വെന്നിക്കൊടി പാറിച്ച് ഏറ്റവും മികച്ച ബിസിനസ് സംരംഭകരായി മാറിയ ഇന്ത്യക്കാരുടെ ഫോബ്സ് പട്ടികയിൽ ലുലു ഗ്രൂപ് ചെയർമാനും എം.ഡിയുമായ എം.എ. യൂസുഫലി തന്നെയാണ് ഒന്നാമത്. ലാൻഡ്മാർക് ഗ്രൂപ്പിെൻറ രേണുക ജഗ്തിയാനിയാണ് രണ്ടാമത്.
ജെംസ് എജുക്കേഷൻ മേധാവി സണ്ണി വർക്കി, സ്റ്റാലിയൻ ഗ്രൂപ് ചെയർമാൻ സുനിൽ വാസ്വാനി, ആർ.പി ഗ്രൂപ് ചെയർമാൻ രവിപിള്ള, മീഡിയ ഡോട് നെറ്റിലെ ദിവ് തുരാഖിയ, വി.പി.എസ് ഹെൽത്ത് കെയർ ചെയർമാനും എം.ഡിയുമായ ഡോ. ഷംഷീർ വയലിൽ, ഡാന്യൂബ് ഗ്രൂപ്പിെൻറ റിസ്വാൻ സാജൻ, വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ, ശോഭ ഗ്രൂപ് ചെയർമാൻ പി.എൻ.സി. മേനോൻ, തുംബെ ഗ്രൂപ് പ്രസിഡൻറ് തുംബെ മൊയ്തീൻ, ലുലു ഫിനാൻഷ്യൽ ഗ്രൂപ് എം.ഡി അദീബ് അഹ്മദ്, കെഫ് ഗ്രൂപ് ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ, ട്രാൻസ് വേൾഡ് ചെയർമാൻ രമേശ് രാമകൃഷ്ണൻ, ഇറാം ഗ്രൂപ് എം.ഡിയും ചെയർമാനുമായ സിദ്ദീഖ് അഹ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇൻറർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹ്മദ്, എയറോലിങ്ക് എം.ഡി അനിൽ ജി. പിള്ള, പരസ് ശാദാപുരി, അശോക് ഭവൻദാസ് ഔതാനി, കമൽ പുരി, നരേഷ് ഭവ്നാനി, പ്രദീപ്കുമാർ ഹാൻഡ, ബീർബൽ സിങ് ദന, ലാലു സാമുവേൽ, ധനഞ്ജയ് എം. ദത്താർ, ഹരീഷ് തഹ്ലിയാനി, ഭരത് ഭാട്ടിയ, കിരൺ ആഷർ, ഹിലരി പിേൻറാ, സുലേഖ ദൗഡ് എന്നിവരാണ് പട്ടികയിലുള്ളത്.
മുതിർന്ന ബിസിനസുകാരാണ് പട്ടികയിൽ ആധിപത്യം പുലർത്തുന്നതെങ്കിലും ചുവടുറപ്പിക്കുന്ന പുതുതലമുറയിൽപ്പെടുന്ന മലയാളി ബിസിനസുകാർക്കും ഇത്തവണ വലിയ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. മിഡിലീസ്റ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായികളിൽ എട്ട് ശതകോടീശ്വരന്മാരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.