‘മബ്റൂക് ഗൾഫ് ടോപ്പേഴ്സ്’; പ്രവാസി വിദ്യാർഥികൾക്ക് ആദരമൊരുക്കി ‘മീഡിയവൺ’
text_fieldsദുബൈ: ഗൾഫിലെ 10, 12 ഗ്രേഡുകളിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങിയ മലയാളി പ്രവാസി വിദ്യാർഥികളെ മീഡിയവൺ ആദരിക്കുന്നു. കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഉന്നത മാർക്ക് വാങ്ങിയ വിദ്യാർഥികളെയാണ് ആദരിക്കുന്നത്. ‘മബ്റൂക് ഗൾഫ് ടോപ്പേഴ്സ്’ എന്ന പേരിലാണ് പരിപാടി. ഗൾഫിലെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന പരിപാടികളുടെ ആദ്യഘട്ടം യു.എ.ഇയിലാണ് സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ലോഗോ പ്രകാശനം കേരള നിയമസഭയിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു നിർവഹിച്ചു. ഹാബിറ്റാറ്റ് സ്കൂളും അറക്കൽ ഗോൾഡുമാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ. ആറ് മേഖലകളായി കേരളത്തിൽ നടന്ന സമാന പരിപാടിയിൽ പതിനായിരത്തോളം വിദ്യാർഥികളെ മീഡിയവൺ ആദരിച്ചിരുന്നു. ലോഗോ പ്രകാശനച്ചടങ്ങിൽ മീഡിയവൺ കോർപറേറ്റ് കമ്യൂണിക്കേഷൻസ് സീനിയർ മാനേജർ പി.ബി.എം. ഫർമീസ്, തിരുവനന്തപുരം അഡ്മിൻ മാനേജർ സമീർ നീർക്കുന്നം എന്നിവർ പങ്കെടുത്തു. ഗൾഫ് വിദ്യാർഥികൾക്ക് ആദ്യമായാണ് ഒരു മാധ്യമസ്ഥാപനം ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. അർഹരായ വിദ്യാർഥികൾ mabrook.mediaoneonline.comൽ ആഗസ്റ്റ് 30നുമുമ്പ് രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.