മഅ്ദനി: പൊതുബോധം ഉണരണമെന്ന് പി.സി.എഫ്
text_fieldsദുബൈ: നീണ്ട പതിനൊന്ന് വർഷക്കാലമായി ഭരണകൂട ഭീകരതയുടെ അന്യായ വിചാരണ തടവ് അനുഭവിച്ച് കഴിയുന്ന അബ്്ദുൽ നാസർ മഅ്ദനിയുടെ കാര്യത്തിൽ ഇനിയെങ്കിലും മലയാള പൊതുബോധവും പണ്ഡിത സമൂഹവും ഉണരണമെന്ന് പി.സി.എഫ് തിരൂർ മണ്ഡലം എക്സിക്യൂട്ടിവ് ഓൺലൈൻ മീറ്റ് ആവശ്യപ്പെട്ടു. അടിയന്തര ശസ്ത്രക്രിയ ചെയ്തിട്ടും ഒരുമാറ്റവുമില്ലാതെ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ അസഹ്യമായ വേദനതിന്ന് കഴിയുന്ന പണ്ഡിതൻ കൂടിയായ അബ്്ദുൽ നാസർ മഅ്ദനിയുടെ കാര്യത്തിൽ നീതിയുടെ പക്ഷത്തുനിന്ന് പോരാടാൻ കേരളത്തിലെ പണ്ഡിത സമൂഹവും മനുഷ്യാവകാശ പ്രവർത്തകരും തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. അലി പാറമ്മൽ അധ്യക്ഷത വഹിച്ചു.
പി.സി.എഫ് ജില്ല ഉപാധ്യക്ഷൻ നസീർ ബാബു കുണ്ടൻചിന ഉദ്ഘാടനം ചെയ്തു. പി.ടി.എ. സലാം, റാഷിദ് സുൽത്താൻ, നസ്റുദ്ദീൻ തിരുനാവായ, സൈനുദ്ദീൻ സലാല, സാദിഖ് തൂമ്പിൽ, അഷ്റഫ് വെട്ടിച്ചിറ, നസീർ തിരൂർ എന്നിവർ സംസാരിച്ചു. ടി.കെ. ഇസ്മായിൽ സ്വാഗതവും മുസ്തഫ തിരുനെല്ലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.