മടപ്പള്ളി കോളജ് അലുമ്നി യു.എ.ഇ ചാപ്റ്റർ ചിൽഡ്രൻസ് ക്ലബ് രൂപവത്കരിച്ചു
text_fieldsദുബൈ: കുട്ടികളുടെ കഴിവുകൾ പരിശീലിക്കാനും മത്സര പരിപാടികൾ സംഘടിപ്പിച്ച് അവർക്ക് തന്നെ സ്വയം പ്രകടിപ്പിക്കാനും അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മടപ്പള്ളി കോളജ് അലുമ്നി (എം.ജി.സി.എ) യു.എ.ഇ ചാപ്റ്റർ ചിൽഡ്രൻസ് ക്ലബിന് രൂപം നൽകി. വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടന്ന ചടങ്ങിൽ ക്ലബിെൻറ ഉദ്ഘാടനം പ്രമുഖ പരിശീലകൻ വി.പി. മേനോൻ നിർവഹിച്ചു.
കുട്ടികൾക്ക് എപ്പോഴും പോസിറ്റിവ് ചിന്തകളാണ് നൽകേണ്ടതെന്നും പഠനത്തിെൻറ പേരിൽ അവരുടെ മസ്തിഷ്കത്തിലേക്ക് അമിതഭാരം നൽകരുതെന്നും അദ്ദേഹം പറഞ്ഞു.
ഭാരവാഹികളായി അൽക്ക ശ്രീജിത്ത് (പ്രസി.) കൃഷ്ണേന്ദു മനോജ് (ജന. സെക്രട്ടറി), പ്രണവ് സുരേഷ് ബാബു (വൈ .പ്രസി.), ദീപക് കൃഷ്ണ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. എം.ജി.സി.എ പ്രസിഡൻറ് ബി. ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. മനോജ് സ്വാഗതം പറഞ്ഞു. അക്കാഫ് പ്രസിഡൻറ് ചാൾസ് പോൾ, ജന. സെക്രട്ടറി വി.എസ്. വിജു കുമാർ, ശാഹുൽ ഹമീദ്, മടപ്പള്ളി കോളജ് അലുമ്നി മുൻ പ്രസിഡൻറുമാരായ ഇസ്മായിൽ മേലടി, മുസ്തഫ മുട്ടുങ്ങൽ ആശംസ നേർന്നു. മുനീറുദ്ദീൻ കുറ്റ്യാടി ക്ലബിെൻറ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. റമൽ, മഞ്ചു രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.