മടപ്പള്ളി കോളജ് സംവാദ മത്സരം ശ്രദ്ധേയമായി
text_fieldsദുബൈ: വിവിധ കോളജ് അലുമ്നികളെ പങ്കെടുപ്പിച്ച് മടപ്പള്ളി ഗവ. കോളജ് യു.എ.ഇ അലുമ്നി ചാപ്റ്റര്‍ സംഘടിപ്പിച്ച സംവാദ മത്സരത്തിന് ആവേശകരമായ പരിസമാപ്തി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, മലയോര വികസനം, അഭയാര്‍ഥികളുടെ സംരക്ഷണം, പുനരധിവാസത്തിന്റെ രാഷ്ട്രതന്ത്രം തുടങ്ങി എട്ടോളം ഗഹനമായ വിഷയങ്ങളാണ് ദുബൈ ഈറ്റ് ആൻഡ് ഡ്രിങ്ക് റസ്റ്റാറന്റ് ഹാളില്‍ നടന്ന മത്സരത്തില്‍ അവതരിപ്പിക്കപ്പെട്ടത്.
ശ്രദ്ധേയമായ സംവാദ മത്സരത്തിനൊടുവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി കോളജ്, ആലുവ യു.സി കോളജ്, തൃശൂര്‍ വിമല കോളജ് തുടങ്ങിയവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
മടപ്പള്ളി കോളജ് അലുമ്നി പ്രസിഡന്റ് കിഷന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.വി-റേഡിയോ അവതാരകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടില്‍ ഉദ്ഘാടനംചെയ്തു. അക്കാഫ് ഇവന്റ്സ് പ്രസിഡന്റ് ചാള്‍സ് പോള്‍ മുഖ്യാതിഥിയായിരുന്നു. ഷര്‍മിസ് സത്യനാഥന്, മുഹമ്മദ് ഏറാമല, റൈജ മനോജ്, സോജ സുരേഷ്, മനോജ് കെ.വി, മനോജ് സി.എച്ച്, സൂരജ് ബാലന് നായര്‍, സിറാജ് ഒഞ്ചിയം, ബിജു വി.എസ്, ജൂഡിന് ഫെര്‍ണാണ്ടസ്, ഡോ. ഹാരിസ്, അസീസ് എന്നിവര്‍ സംസാരിച്ചു.
ജന. കണ്‍വീനര്‍ ബെല്‍ജിത്ത് എടത്തില്‍ സ്വാഗതവും മടപ്പള്ളി കോളജ് യു.എ.ഇ അലുമ്നി ട്രഷറര്‍ അപര്‍ണ രമേഷ് നന്ദിയും പറഞ്ഞു.
തലശ്ശേരി ബ്രണ്ണന്‍ കോളജ്, യു.സി കോളജ് ആലുവ, സേക്രഡ് ഹാര്‍ട്ട് കോളജ് തേവര, എം.ജി കോളജ് തിരുവനന്തപുരം, എം.ഐ.സി ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് അത്താണിക്കല്‍, വിമല കോളജ് തൃശൂര്‍, എന്‍.എ.എം കോളജ് കല്ലിക്കണ്ടി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്നുള്ളവരായിരുന്നു സംവാദ മത്സരത്തില്‍ മാറ്റുരച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.