Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകടലിനിക്കരെയും...

കടലിനിക്കരെയും സാന്നിധ്യമാകാൻ 'മാധ്യമം ബുക്​സ്​'; ഉദ്​ഘാടനം ഇന്ന്​

text_fields
bookmark_border
കടലിനിക്കരെയും സാന്നിധ്യമാകാൻ മാധ്യമം ബുക്​സ്​; ഉദ്​ഘാടനം ഇന്ന്​
cancel

ദുബൈ: 'മാധ്യമം ബുക്​സി'​െൻറ രാജ്യാന്തരതല ഉദ്​ഘാടനം ശനിയാഴ്​ച. ഷാർജ അന്താരാഷ്​ട്ര പുസ്​തകോൽസവ നഗരിയിലെ റൈറ്റേഴ്​സ്​ ഫോറം ഹാളിൽ പ്രമുഖർ പ​ങ്കെടുക്കുന്ന ചടങ്ങിൽ പ്രസാധനാലയത്തി​െൻറ ആദ്യ 12 പുസ്​തകങ്ങളുടെ രാജ്യാന്തര പ്രകാശനം നടക്കും. അറബ്​ എഴുത്തുകാരി മർയം അൽ ശനാസി, ഫലസ്​തീൻ സാഹിത്യകാരൻ സമീർ അൽ ജുന്ദി, മുൻ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, എഴുത്തുകാരൻ പ്രഫ. എൻ.പി ഹാഫിസ്​ മുഹമ്മദ്​, സിനിമ സംവിധായകരായ ജി. പ്രജേഷ്​ സെൻ, കെ. സകരിയ്യ, മോഹൻകുമാർ(ഷാർജ ബുക്​ അതോറിറ്റി) , ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ ഹംസ അബ്ബാസ്, 'മാധ്യമം' ജോ. എഡിറ്റർ പി.ഐ നൗഷാദ്​, സി.ഇ.ഒ പി.എം സാലിഹ്​, സലാം ഒലയാട്ടിൽ, മുഹമ്മദ്​സലീം അമ്പലൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

ഇക്കഴിഞ്ഞ ഗാന്ധിജയന്തിയുടെ തലേന്ന്​ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്​കൃതി ഭവനിൽ സാഹിത്യ-സാമൂഹിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിയാണ്​ മാധ്യമം ബുക്​സി​െൻറ പിറവി പ്രഖ്യാപിച്ചത്​.

ഗാന്ധി, നെഹ്​റു: ആക്ഷേപങ്ങൾക്ക്​ മറുപടി, സവർണ സംവരണം കേരള മോഡൽ, ഗാന്ധി എന്തുകൊണ്ട്​: വായന, മാധ്യമം കഥകൾ, മാധ്യമം കവിതകൾ, ജുഡീഷ്യൽ കർസേവ, സ്​മാർട്ട്​​ പാരൻറിങ്​, പാ​ട്ടോരച്ചില്ലകൾ, പൗരത്വ സമരപുസ്​തകം, ടെലിസ്​കോപ്​ തുടങ്ങി 12പുസ്​തകങ്ങളാണ്​ നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്​​. കൂടുതൽ പുസ്​തകങ്ങൾ അണിയറയിൽ ഒരുങ്ങുന്നു.

കേരളത്തിലെ സാംസ്​കാരിക-സാമൂഹിക രംഗത്തെ പ്രമുഖരുടെ എഴുത്തുകൾ പ്രകാശിതമാകുന്ന വലിയ പ്രസിദ്ധീകരണാലയം എന്നതാണ്​ 'മാധ്യമം ബുക്​സ്​' ലക്ഷ്യംവെക്കുന്നത്​. ഷാർജ പുസ്​തകോൽസവ വേദിയിൽ 'മാധ്യമം ബുക്​സ്​' സ്​റ്റാളിൽ പുസ്​തകങ്ങൾ ലഭിക്കുന്നതിന്​ ബുക്കിങ്​ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam books
News Summary - madhyamam books inaugurating today
Next Story