‘മാധ്യമം’ വെല്ലുവിളികളെ പത്രധർമം കൊണ്ട് നേരിട്ട സ്ഥാപനം -കെ. മുരളീധരൻ
text_fieldsഷാർജ: വെല്ലുവിളികളെ പത്ര ധർമം കൊണ്ട് നേരിട്ട സ്ഥാപനമാണ് `മാധ്യമ'മെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. ബുധനാഴ്ച ആരംഭിച്ച ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഗൾഫ് മാധ്യമം സ്റ്റാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്റ്റാൾ സന്ദർശിച്ച മുരളീധരൻ ജി.സി.സിയിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ ഗൾഫ് മാധ്യമത്തിന് ആശംസകൾ നേർന്നു. കേരളത്തിലും പുറത്തും അറിയപ്പെടുന്ന പത്രമാണ് മാധ്യമം. വിശേഷിച്ച് ഗൾഫ് രാജ്യങ്ങളിൽ വലിയ പ്രചാരം മാധ്യമത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രീയവും കേരള രാഷ്ട്രീയവും നിഷ്പക്ഷമായി വിലയിരുത്തുകയും കേന്ദ്ര സർക്കാറിന്റെ നിയന്ത്രണങ്ങളെ പോലും യഥാർഥ പത്രധർമത്തിലൂടെ നേരിട്ട സ്ഥാപനം കൂടിയാണ് `മാധ്യമ'മെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
റീജൻസ് ഗ്രൂപ് മേധാവി ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീനും മുരളീധരനൊപ്പം ഗൾഫ് മാധ്യമം സ്റ്റാൾ സന്ദർശിച്ചു. പുന്നക്കൻ മുഹമ്മദലി, ഗൾഫ് മാധ്യമം സീനിയർ അക്കൗണ്ട്സ് മാനേജർ എസ്.കെ. അബ്ദുല്ല, മീഡിയ വൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.