കുഞ്ഞുജീവനുകളാണെന്ന് ഒാർക്കണം; സ്കൂൾ ബസുകൾ ശവപ്പെട്ടികളാക്കരുത്
text_fieldsദുബൈ: അക്ഷരം പഠിച്ച് ജീവിത സ്വപ്നങ്ങൾ തുന്നിക്കൂട്ടുന്നതിന് പ്രാപ്തരാക്കാൻ അ ച്ഛനമ്മമാർ വിദ്യാലയങ്ങളിലേക്കയക്കുന്ന കുഞ്ഞുങ്ങളുടെ ജീവെൻറ ഉത്തരവാദിത്വം വ ഹിക്കുന്നവർ സുപ്രധാനമായ കർത്തവ്യമാണ് നിർവഹിക്കുന്നത്. കുഞ്ഞുങ്ങളെ അപകടങ്ങളേ ൽക്കാതെ, പോറലേൽക്കാതെ മാതാപിതാക്കളെ തിരിച്ചേൽപിക്കാൻ ഒാരോ നിമിഷവും വിദ്യാലയ അ ധികൃതർ ബാധ്യസ്ഥരാണ്. അതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും അധികൃതർ ഒരുക്കിയിരിക്കണം.
വിദ്യാർഥികളുടെ സുരക്ഷയുടെ കാര്യത്തിൽ രാജ്യത്തെ നിയമം കർശനമായിട്ടും സുരക്ഷിതത്വം ഉറപ്പുവരുത്താൻ അത്യാധുനിക സാേങ്കതിക വിദ്യകൾ ലഭ്യമായിട്ടും ഒരു കുഞ്ഞ് കൂടി സ്കൂൾ ബസിനകത്ത് ശ്വാസം തിങ്ങി മരണപ്പെട്ടിരിക്കുന്നു. പ്രഭാതത്തിെൻറ തുടിപ്പുകൾ കണ്ട് ഉറക്കത്തിലേക്ക് വീണുപോയ കുരുന്നുകളുടെ ഉണർച്ചകൾ ഒരിക്കലും മരണവക്കിലേക്കായിരിക്കരുത്. അവരുടെ ഇരുത്തത്തിലും നടത്തത്തിലും മുതിർന്നവരുടെ കണ്ണുകളുണ്ടായിരിക്കണം. അധികൃതരുടെ അശ്രദ്ധ കാരണം ഒരു കുടുംബത്തിെൻറ സ്വപ്നങ്ങളാണ് വീണ്ടും കൊഴിഞ്ഞിരിക്കുന്നത്. ഇത്തരം അപകടങ്ങൾ മുന്നിൽ കണ്ട് യു.എ.ഇ അധികൃതർ കർശന നിർദേശങ്ങൾ നൽകുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്നുണ്ട്.
എന്നിട്ടും ദുരന്തങ്ങൾ സംഭവിക്കുന്നുവെന്നത് നിർഭാഗ്യകരമാണ്. ദുബൈ റോഡ്-ഗതാഗത അതോറിറ്റിയുടെ (ആർ.ടി.എ) നിയമപ്രകാരം നിശ്ചിത യോഗ്യതയുള്ളയാളെ ബസ് സൂപ്പർവൈസറായി നിയമിച്ചിരിക്കണം. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സൂപ്പർവൈസറെ ബന്ധപ്പെടാനുള്ള വിവരങ്ങൾ ലഭ്യമാക്കണം. ആറാം ക്ലാസിന് മുകളിലുള്ള വിദ്യാർഥിനികളുള്ള ബസുകളിൽ ഒരു വനിത കണ്ടക്ടറെയും നിയമിക്കണം. സ്കൂൾ ബസുകളിലെ എല്ലാ ഡ്രൈവർമാരും ആർ.ടി.എയുടെ ഏജൻസിയിൽനിന്ന് പരിശീലനം പൂർത്തിയാക്കി യോഗ്യത നേടിയിരിക്കണം.
നാല് വർഷം മുമ്പ് അബൂദബിയിൽ കർണാടകയിലെ കൂർഗ് സ്വദേശിനിയായ നാലു വയസ്സുകാരി സ്കൂൾ ബസിൽ കുടുങ്ങി മരിച്ചിരുന്നു. 2008 ഏപ്രിൽ 24ന് ഇന്ത്യക്കാരിയായ ആതിഷ് ഷാബിൻ (നാല്), 2009 മേയ് 14ന് പാകിസ്താനിയായ കിൻറർഗാർട്ടൻ വിദ്യാർഥിനി െഎമൻ സീഷാൻ എന്നിവരും അബൂദബിയിൽ സ്കൂൾ ബസുകളിൽ അകപ്പെട്ട് മരിച്ചിരുന്നു. ഇത്രയും സംഭവിച്ചു. ഇനിയാ കുഞ്ഞിനെ തിരിച്ചു കൊണ്ടുവരുവാൻ നമുക്കാവില്ല. പക്ഷെ ഇത് ഇത്തരത്തിലുള്ള അവസാനത്തെ മരണമായിരിക്കണം. ഒാരോ വിദ്യാലയ അധികൃതരും ജീവനക്കാരും രക്ഷിതാക്കളും പൊതുജനങ്ങളും ഉറപ്പുവരുത്തണമിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.