ഭിന്നശേഷിക്കാരായ കുട്ടികൾ ഇനി മാന്ത്രികർ; പരിപാടി അവതരിപ്പിക്കാൻ സ്ഥിരം വേദി
text_fieldsദുബൈ: ഒാട്ടിസം ബാധിച്ചവരുൾപ്പെടെയുള്ള ഭിന്ന ശേഷിക്കാരായ കുട്ടികളെ മാജിക് പരിശീലിപ്പിച്ച് അവർക്ക് പരിപാടി അവതരിപ്പിക്കാനുള്ള സ്ഥിരം പ്രദർശന വേദി തിരുവനന്തപുരത്ത് വരുന്നു. മാജിക്കിെൻറ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇങ്ങനെെയാരു കേന്ദ്രമെന്ന് തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റ് സാരഥി ഗോപിനാഥ് മുതുകാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിൽ തുടങ്ങുന്ന എംപവർ സെൻറർ ഒക്ടോബർ 31ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിെൻറയും സംസ്ഥാന സാമൂഹിക സുരക്ഷാ മിഷെൻറയും പിന്തുണയോടെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മാജിക് പരിശീലനം നൽകുന്ന പദ്ധതി ഇക്കഴിഞ്ഞ ജൂണിലാണ് തുടക്കം കുറിച്ചത്. 400 കുട്ടികൾക്ക് നാലു മാസത്തോളം പരിശീലനം നൽകി അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 23 കുട്ടികളാണ് എംപവർ സെൻററിൽ പരിപാടി അവതരിപ്പിക്കുക. ദിവസവും പരിപാടി അവതരിപ്പിക്കാൻ ശീതികരിച്ച ഒാഡിറ്റോറിയവും സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണവും ശമ്പളവും നൽകി അവർക്കും കുടുംബത്തിനും ആത്മവിശ്വാസവും ആശ്വാസവും പകരുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുമായി സഹകരിക്കുന്ന ഇറാം ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ ഡോ.സിദ്ദീഖ് അഹമ്മദും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. ഇൗ കുട്ടികൾ നേരത്തെ ഉപരാഷ്ട്രപതി, ഗവർണർ, മുഖ്യമന്ത്രി, നിയമസഭാ അംഗങ്ങൾ എന്നിവർക്ക് മുമ്പാകെ പരിപാടി അവതരിപ്പിച്ച് ൈകയടി നേടിയിരുന്നു. മാജിക് പ്ലാനറ്റിെൻറ മൂന്നാം വാർഷികത്തിെൻറ ഭാഗമായാണ് എംപവർ സെൻറർ തുടങ്ങുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ തെരുവു മാന്ത്രികരെയും സർക്കസ് കലാകാരന്മാരെയും പുനരധിവസിപ്പിക്കുന്ന പദ്ധതികൾക്ക് പിന്നാലെയാണ് ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമം.
മാജിക് പ്ലാനറ്റിൽ ജോലി ചെയ്യുന്ന തെരുവ് മാന്ത്രികർക്ക് വീടു നിർമിച്ചുകൊടുക്കുന്ന ആർടിസ്റ്റ് വില്ലേജ് പദ്ധതിയെക്കുറിച്ചും ഗോപിനാഥ് മുതുകാട് വിശദീകരിച്ചു. 21 വീടുകളാണ് നിർമിക്കുന്നത്. തെൻറ മാതാപിതാക്കളുടെയും സഹോദരെൻറയും സ്മരണക്കായി മൂന്നു വീടുകൾ നിർമിച്ചു നൽകാൻ ഡോ. സിദ്ദീഖ് അഹമ്മദ് തയാറായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.