മഹാത്മാഗാന്ധി അനുസ്മരണവും ഭാരത് ജോഡോ യാത്ര വിജയാഘോഷവും
text_fieldsഅൽഐൻ: ഇൻകാസ് അൽഐൻ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 75ാം വാർഷികം ആചരിച്ചു. ഇന്ത്യൻ സോഷ്യൽ സെന്ററിൽ ചേർന്ന യോഗത്തിൽ ഇൻകാസ് സ്റ്റേറ്റ്, ജില്ല ഭാരവാഹികൾ അടക്കം നിരവധി പ്രവർത്തകർ പങ്കെടുത്തു. 1‘മാനവ ലോകത്ത് ഗാന്ധിയൻ ആശയങ്ങളും സമകാലിക ഇന്ത്യയിൽ അതിന്റെ പ്രസക്തിയും’ വിഷയത്തിൽ ഗ്രേസ് വാലി സ്കൂൾ വൈസ് പ്രിൻസിപ്പലും ഇൻകാസ് അൽഐൻ മലപ്പുറം ജനറൽ സെക്രട്ടറിയുമായ അർജിൽ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
സ്റ്റേറ്റ് കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സലിം വെഞ്ഞാറമൂട് അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി സെയ്ഫുദ്ദീൻ ബത്തേരി സ്വാഗതവും ട്രഷറർ അലിമോൻ നന്ദിയും പറഞ്ഞു. മുസ്തഫ വട്ടപറമ്പിൽ, സാദിഖ് ഇബ്രാഹിം, ജോബി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 2022 സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്നും തുടങ്ങി 2023 ജനുവരി 30ന് കശ്മീരിൽ സമാപിച്ച ഭാരത് ജോഡോ യാത്രയുടെ വിജയാഘോഷം കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും ആഘോഷിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭാരത് ജോഡോ യാത്ര പുതിയ ചരിതം സൃഷ്ടിച്ചുവെന്ന് യോഗം വിലയിരുത്തി.
ഫെബ്രുവരി 11ന് സംഘടിപ്പിക്കുന്ന ക്രിസ്മസ്, ന്യൂ ഇയർ, റിപ്പബ്ലിക് ഡേ സെലിബ്രേഷൻ എന്റർടെയിൻമെന്റ് വിങ് കൺവീനർ പ്രദീപ് മോനിയുടെ നേതൃത്വത്തിൽ സ്വാഗത കമ്മിറ്റിയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.