മഹാത്മ ജ്യോതിബ ഫൂലെ നാഷനൽ ഫെലോഷിപ് ജുബൈർ വെള്ളാടത്തിന്
text_fieldsദുബൈ: ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മഹാത്മ ജ്യോതിബ ഫൂലെ നാഷനൽ ഫെലോഷിപ് അവാർഡിന് എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ ജുബൈർ വെള്ളാടത്ത് തെരഞ്ഞെടുക്കപ്പെട്ടു. വിജ്ഞാന സാഹിത്യ വിഭാഗത്തിൽ ‘എന്റെ ആനക്കര നാൾവഴികൾ നാട്ടുവഴികൾ’ എന്ന ചരിത്രപഠന പുസ്തകത്തിന്റെ രചനക്കാണ് പുരസ്കാരം. ഡൽഹിയിൽ സംഘടിപ്പിക്കുന്ന അക്കാദമിയുടെ ദേശീയസമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.
ചിന്തകനും എഴുത്തുകാരനുമായിരുന്ന ജ്യോതിബ ഗോവിന്ദറാവു ഫൂലെയുടെ ഓർമക്കായി ഏർപ്പെടുത്തിയതാണ് ഈ അവാർഡ്. ആനക്കര സ്വദേശിയായ ജുബൈർ വെള്ളാടത്ത് രണ്ടരപ്പതിറ്റാണ്ടായി അബൂദബിയിൽ ജോലി ചെയ്യുന്നു.
അക്ഷരജാലകം ഓവർസീസ് പ്രസിഡന്റാണ്. അബൂദബി അക്ഷര സാഹിത്യ ക്ലബ്, അബൂദബി ഐ.ഐ.സി ലിറ്റററി വിങ് തുടങ്ങി പ്രവാസലോകത്തെ സാഹിത്യ പ്രവർത്തനങ്ങളിൽ സജീവമാണ്. ശബ്നയാണ് ഭാര്യ. റീം ഹനാൻ മകളും മർവാൻ ഇബാദ് മകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.