Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ​രു​വ​യ​സ്സു​ള്ള...

ഒ​രു​വ​യ​സ്സു​ള്ള കു​ട്ടി​യെ മ​ർ​ദി​ച്ച വീ​ട്ടു​വേ​ല​ക്കാ​രി​ക്ക്​ ത​ട​വു​ശി​ക്ഷ

text_fields
bookmark_border
ഒ​രു​വ​യ​സ്സു​ള്ള കു​ട്ടി​യെ മ​ർ​ദി​ച്ച വീ​ട്ടു​വേ​ല​ക്കാ​രി​ക്ക്​ ത​ട​വു​ശി​ക്ഷ
cancel

ദു​ബൈ: ഒ​രു​വ​യ​സ്സു​ള്ള കു​ട്ടി​യെ മ​ർ​ദി​ച്ച ഏ​ഷ്യ​ൻ വം​ശ​ജ​യാ​യ വീ​ട്ടു​വേ​ല​ക്കാ​രി​ക്ക്​ ദു​ബൈ കോ​ട​തി ഒ​രു​മാ​സ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ഗ​ൾ​ഫ്​ കു​ടും​ബ​ത്തി​ലെ കു​ട്ടി​ക്ക്​ സം​ഭ​വ​ത്തി​ൽ ത​ല​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. നി​രീ​ക്ഷ​ണ കാ​മ​റ​യി​ലൂ​ടെ​യാ​ണ്​ കു​ട്ടി​യു​ടെ പി​താ​വ്​ മ​ർ​ദ​ന​ത്തെ കു​റി​ച്ച്​ അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന്​ പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

പെ​ൺ​കു​ഞ്ഞി​നെ ര​ണ്ടു​ത​വ​ണ മ​ർ​ദി​ച്ച​താ​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ കു​ഞ്ഞ്​ ഉ​റ​ങ്ങാ​നാ​യി ത​ല​യി​ൽ ത​ഴു​കു​ക മാ​ത്ര​മാ​ണ്​ ചെ​യ്ത​തെ​ന്നാ​ണ്​ പ്ര​തി കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ച​ത്. വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പി​താ​വി​ന്റെ സാ​ക്ഷി​മൊ​ഴി​യും തെ​ളി​വാ​യി സ്വീ​ക​രി​ച്ചാ​ണ്​ പ്ര​തി​ക്ക്​ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ത​ട​വു​കാ​ല​ത്തി​നു​ശേ​ഷം വേ​ല​ക്കാ​രി​യെ നാ​ടു​ക​ട​ത്താ​നും വി​ധി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsdubai news
News Summary - Maid jailed, deported for hitting a one-year-old infant
Next Story