Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമജാൻ, അൽ ബറാറി...

മജാൻ, അൽ ബറാറി എൻട്രൻസും എക്സിറ്റും നവീകരിച്ചു

text_fields
bookmark_border
Majan- Al Barari entrance
cancel
camera_alt

നവീകരണ പ്രവൃത്തികൾ പൂർത്തിയായ മജാൻ, അൽ ബറാറി സ്​ട്രീറ്റ്​ റോഡ്

ദുബൈ: ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡിലേക്ക്​ നീളുന്ന മജാൻ,​ അൽ ബറാറി കമ്യൂണിറ്റി എൻട്രൻസ്​, എക്സിറ്റ്​ കവാടങ്ങളി​ൽ നടത്തിവന്ന നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചതായി ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.

തുരങ്ക പാതയിൽനിന്ന് റിവേർസിബിൾ ലൈൻ സംവിധാനത്തിലേക്ക് വാഹനങ്ങളുടെ നീക്കം വഴിതിരിച്ചുവിടുക, കമ്യൂണിറ്റി പ്രവേശന കവാടങ്ങളിൽ സിഗ്​നലുകളോടു കൂടിയ പുതിയ ജങ്​ഷൻ സ്ഥാപിക്കുക തുടങ്ങിയ വികസന പ്രവൃത്തികളാണ്​ പൂർത്തിയായത്​. ഇതോടെ ഇതുവഴിയുള്ള ഗതാഗതം മെച്ചപ്പെടുത്താനും തിരക്ക് കുറക്കാനും ശൈഖ്​ മുഹമ്മദ് ബിൻ സായിദ് റോഡിനോട് ചേർന്നുള്ള പ്രദേശങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കാനും കഴിയുമെന്ന്​​ ആർ.ടി.എ വ്യക്തമാക്കി.

കൂടാതെ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡിലെ എൻട്രി പോയന്‍റുകളിൽ വാഹനങ്ങൾക്ക്​ പ്രവേശനത്തിനായുള്ള കാത്തിരിപ്പ്​ സമയം കുറയുകയും ചെയ്യും. നവീകരണ പ്രവൃത്തികളിലൂടെ തിരക്കേറിയ സമയങ്ങളിൽ പോലും ഇതുവഴിയുള്ള യാത്ര സമയം 50 ശതമാനം വരെ കുറക്കാൻ കഴിയുമെന്നും ആർ.ടി.എ പ്രസ്താവനയിൽ വ്യക്തമാക്കി. വൈകുന്നേരങ്ങളിലെ തിരക്കുള്ള സമയങ്ങളിൽ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് പ്രവേശിക്കുന്നതിനുള്ള കാലതാമസം ഒമ്പത്​ മിനിറ്റിൽനിന്ന് 4.5 മിനിറ്റായി കുറയുകയും ചെയ്യും.

അടിസ്ഥാന സൗകര്യ വികസനരംഗത്തെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും റോഡുകളുടെ ശേഷി കൂട്ടുന്നതിലും ശ്രദ്ധയൂന്നി, എമിറേറ്റിലുടനീളമുള്ള റോഡ്​ ശൃംഖലകളിൽ ​അതിവേഗത്തിലുള്ള പരിഷ്കരണങ്ങൾ നടത്തുന്നതിൽ​ ആർ.ടി.എ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്​. സുസ്ഥിരമായ വളർച്ചയും സാമ്പത്തികമായ കുതിച്ചുചാട്ടവും മൂലം ദുബൈ നഗരത്തിൽ ഗതാഗതത്തിരക്ക്​ ഉയരുന്ന സാഹചര്യത്തിൽ എല്ലായിടങ്ങളിലും സുഗമമായ ഗതാഗത നീക്കം ഉറപ്പുവരുത്തുകയെന്നതാണ്​ യഥാസമയങ്ങളിലുള്ള വികസന പ്രവൃത്തികളിലൂടെ ലക്ഷ്യമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsMajan- Al Barari entrance
News Summary - Majan, Al Barari entrance and exit renovated
Next Story