മാജിദ് അൽ ഫുത്തൈം: ബിസിനസിലെ വിജയനാമം
text_fieldsദുബൈ: 'ഏവർക്കും, എപ്പോഴും മനോഹര മഹൂർത്തങ്ങൾ സൃഷ്ടിക്കലാണ് എെൻറ സ്വപ്നം' എന്നത് കഴിഞ്ഞദിവസം അന്തരിച്ച പ്രമുഖ യു.എ.ഇ വ്യവസായി മാജിദ് അൽ ഫുത്തൈമിെൻറ പ്രശസ്തമായ വാചകമാണ്. ദുബൈ എന്ന നാട് ലോകത്തിെൻറ സാമ്പത്തിക കേന്ദ്രമായി വളർന്നു കഴിഞ്ഞ പതിറ്റാണ്ടുകളിൽ ആ നഗരത്തിൽനിന്ന് ഉയർന്നുവന്ന ഏറ്റവും ദീർഘവീക്ഷണവും കാഴ്ചപ്പാടുമുള്ള ബിസിനസുകാരനായിരുന്നു അദ്ദേഹം.
യു.എ.ഇയുടെയും ദുബൈയുടെയും ഭരണാധികാരികൾ എല്ലാകാലത്തും സ്വപ്നം കണ്ട ജീവിക്കാൻ ഏറ്റവും മികച്ച മണ്ണാക്കി ഇമാറാത്തിനെ മാറ്റിയെടുക്കുക എന്ന ദൗത്യത്തിന് അനുസരിച്ചാണ് അദ്ദേഹം തെൻറ കാഴ്ചപ്പാട് രൂപപ്പെടുത്തിയത്. സ്വന്തം പേര് തന്നെ യു.എ.ഇയിലെ ഏറ്റവും പ്രശസ്തമായ ബ്രാൻഡായി വികസിപ്പിച്ച അദ്ദേഹത്തിെൻറ ജീവിതയാത്ര തുടങ്ങുന്നത് 1930കളിലാണ്. അക്കാലത്ത് തന്നെ ദുബൈയിൽ അറിയപ്പെട്ടിരുന്ന കുടുംബത്തിലായിരുന്നു ജനനം. മാജിദ് അൽ ഫുത്തൈം ഗ്രൂപ് എന്ന സ്വന്തം സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത് 1992ലാണ്. പ്രധാനമായും പുതിയ മാളുകൾ നിർമിക്കുന്നതിനാണ് ഗ്രൂപ് ശ്രദ്ധയൂന്നിയത്. 1995ൽ ലോകത്തെ പ്രമുഖ ഹൈപർമാർക്കറ്റ് ശൃംഖലയായ കാരിഫോറുമായി പങ്കാളിത്തം തുടങ്ങി. 2004ൽ ഒമാൻ സർക്കാറുമായി ടൂറിസം പദ്ധതികളിൽ സഹകരണം ആരംഭിച്ചു.
2005ൽ ദുബൈയിലെ പ്രശസ്തമായ മാൾ ഓഫ് എമിറേറ്റ്സ് നിർമാണം പൂർത്തിയാക്കി. ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിൽ ഉൾപ്പെട്ട ഒന്നാണിത്.
പശ്ചിമേഷ്യയിലെയും ലോകത്തിലെ വിവിധ ഭാഗങ്ങളിലെയും ലക്ഷക്കണക്കിന് സന്ദർശകരെയാണ് ഓരോ വർഷവും മാൾ ആകർഷിക്കുന്നത്. മാളുകൾക്ക് പുറമെ, പത്തിലേറെ പ്രമുഖ ഹോട്ടലുകൾ ഇദ്ദേഹത്തിേൻറതായി പശ്ചിമേഷ്യയിൽ മാത്രമുണ്ട്. ഫോബ്സ് മാഗസിൻ കണക്കനുസരിച്ച് 500കോടി ഡോളറിലേറെ വിലമതിക്കുന്ന ആസ്തിയുണ്ട് ഇദ്ദേഹത്തിന്. ലോകത്തിലെ ഏറ്റവും മികവുറ്റ സംരംഭകരിലൊരാളായും ഫോബ്സ് മാഗസിൻ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.
2015ൽ അറബ് ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഏഴാം സ്ഥാനത്തായിരുന്നു. ഗൾഫ് രാജ്യങ്ങൾക്കപ്പുറം ഈജിപ്ത് അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തെൻറ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കാൻ അദ്ദേഹത്തിനായി. നിശ്ചയദാർഢ്യമുള്ള ബിസിനസുകാരനെന്ന നിലയിൽ മാജിദ് അൽഫുത്തൈം ലോകത്തെ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ സാധ്യതകൾ തേടുന്നതിൽ വിജയിക്കുകയും ചെയ്തു. നിലവിൽ 33,000 ജീവനക്കാർ ഇദ്ദേഹത്തിെൻറ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്നുണ്ട്.
ദുബൈ മുൻ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂം, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരടക്കം യു.എ.ഇയിലെയും ദുബൈയിലെയും ഭരണാധികാരികളുമായി അടുത്തബന്ധം അദ്ദേഹം സൂക്ഷിച്ചിരുന്നു.
വിയോഗം വലിയ നഷ്ടം –എം.എ. യൂസുഫലി
ദുബൈ: മാജിദ് അൽ ഫുത്തൈമിെൻറ വിയോഗം വലിയ നഷ്ടമാണുണ്ടാക്കുന്നതെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. ബിസിനസ് സമൂഹത്തിന് പ്രചോദനമായിരുന്നു അദ്ദേഹം. യു.എ.ഇയിലെയും ഗൾഫ് മേഖലയിലെയും അടക്കം റീെട്ടയിൽ മേഖലയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ചതായും യൂസുഫലി അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.