മൂല്യങ്ങളുടെ വീണ്ടെടുപ്പ് ധാർമിക വിദ്യാഭ്യാസത്തിലൂടെ മാത്രം -യു.എം. ഉസ്താദ്
text_fieldsമജ്ലിസുന്നൂർ ഇഫ്താർ സംഗമം യു.എം. അബ്ദുൽ റഹ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ധാർമിക വിദ്യാഭ്യാസത്തിലൂടെ മാത്രമാണ് മൂല്യങ്ങളുടെ വീണ്ടെടുപ്പ് സാധ്യമാവുന്നതെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്റ് യു.എം. അബ്ദുൽ റഹ്മാൻ മുസ്ലിയാർ പറഞ്ഞു.
ഏവരും മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തകരും പ്രചാരകരുമായിത്തീരണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
കാസർകോട് ജില്ലയിലെ മലബാർ ഇസ്ലാമിക് കോംപ്ലക്സ് വിദ്യാഭ്യാസ സമുച്ചയത്തിന്റെ ദുബൈ കമ്മിറ്റി സംഘടിപ്പിച്ച മജ്ലിസുന്നൂർ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുബൈ ദേര ലാൻഡ് മാർക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ ദുബൈ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ സലാം ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹകീം അൽ ബുഖാരി തങ്ങൾ പ്രാർഥന നടത്തി. അബ്ദുല്ല ഫൈസി ചെങ്കള, റഷീദ് ഹാജി കല്ലിങ്കൽ, മൊയ്ദു നിസാമി, അബ്ദുൽ റശീദ് ഇർശാദി ഹുദവി തൊട്ടി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.