അബൂദബി-ദുബൈ റൂട്ടില്‍ ഗതാഗതം വഴിതിരിച്ചുവിട്ടു
text_fieldsfile photo
അബൂദബി: അബൂദബിയില്‍ നിന്ന് ദുബൈയിലേക്കുള്ള റോഡുകളായ ശൈഖ് മക്തൂം ബിന്‍ റാശിദ് റോഡ്(ഇ-11), ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം റോഡ്(ഇ-311)എന്നിവ എമിറേറ്റ്സ് റോഡിലേക്ക് (ഇ611) വഴി തിരിച്ചുവിട്ടതായി അബൂദബി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.
നിര്‍മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ റോഡുകള്‍ അടച്ചിടുന്നത്. അതേസമയം, എന്നുവരെയാണ് റോഡുകള്‍ അടച്ചിടുകയെന്ന് കേന്ദ്രം വ്യക്തമാക്കിയില്ല. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് ഈ റോഡുകളിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുന്നത്. എക്സ് അക്കൗണ്ടിലൂടെയാണ് ഗതാഗതകേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട മാപ്പും സംയോജിത ഗതാഗതകേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.