മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫെസ്റ്റിവൽ ഓഫർ പ്രഖ്യാപിച്ചു
text_fieldsമനാമ: ഈ വർഷത്തെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഓഫറുകൾ പ്രഖ്യാപിച്ചു.ബഹ്റൈനിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിൽനിന്ന് വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ഉറപ്പായ സ്വർണനാണയങ്ങൾ ലഭിക്കും. അവധിക്കാലം വരവേൽക്കാൻ സ്വർണം, വജ്രം, അമൂല്യ രത്നം, പ്ലാറ്റിനം ആഭരണങ്ങളുടെ വിപുലമായ കലക്ഷനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ഒരുക്കിയിട്ടുണ്ട്. ഓഫർ ഡിസംബർ 31 വരെ ലഭ്യമാണ്.
500 ദീനാർ വിലയുള്ള ഡയമണ്ട് ആഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ഒരു ഗ്രാം സ്വർണനാണയവും 300 ദീനാർ വിലയുള്ള ഡയമണ്ട് ആഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോൾ അര ഗ്രാം സ്വർണനാണയവും സമ്മാനമായി ലഭിക്കും.
ബഹ്റൈനിലെ വിശ്വസ്തരായ ഉപഭോക്താക്കൾ ഫെസ്റ്റിവലിനെ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് അഭിപ്രായപ്പെട്ടു. രാജ്യത്തെ വ്യത്യസ്ത ഉപഭോക്തൃ സംസ്കാരം മനസ്സിലാക്കിക്കൊണ്ട് സ്വദേശീയരുടെയും വിദേശീയരുടെയും അഭിരുചിക്കനുസൃതമായി മൈൻ, എറ, വിരാസ്, പ്രെഷ്യ, എത്നിക്സ്, ഡിവൈൻ എന്നിങ്ങനെയുള്ള
ഉപബ്രാൻഡുകളിൽ സ്വർണാഭരണങ്ങൾ, വജ്രാഭരണങ്ങൾ, അമൂല്യ രത്നാഭരണങ്ങൾ എന്നിവയുടെ കലക്ഷൻ ഒരുക്കിയിട്ടുണ്ട്. 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിവയിൽ പരമ്പരാഗത ഡിസൈനുകൾ, സമകാലിക ഡിസൈനുകൾ, ബ്രൈഡൽ ഡിസൈനുകൾ എന്നിവയും ദൈനംദിന ഉപയോഗത്തിനുള്ള ആഭരണ കലക്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.