മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലണ്ടൻ ഷോറൂം ആരംഭിച്ചു
text_fieldsദുബൈ: ലോകത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം യു.കെയിലെ ലണ്ടനിൽ ആരംഭിച്ചു. യൂറോപ്യൻ ഭൂഖണ്ഡത്തിലെ ബ്രാൻഡിന്റെ ആദ്യത്തേതും ആഗോളതലത്തിൽ 320ാമത്തേയും ഷോറൂമാണിത്. ഇതോടെ 11 രാജ്യങ്ങളിൽ ഗ്രൂപ്പിന്റെ ഷോറൂമുകൾ പ്രവർത്തനം തുടങ്ങി. നിലവിൽ ഇന്ത്യ, യു.എ.ഇ, കെ.എസ്.എ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, മലേഷ്യ, സിംഗപ്പൂർ, യു.എസ്.എ എന്നീ രാജ്യങ്ങളിൽ ഷോറൂമുകൾ പ്രവർത്തിക്കുന്നുണ്ട്.
പുതിയ ഷോറൂമിന്റെ ഉദ്ഘാടനം വെസ്റ്റ്ഹാമിൽ നിന്നുള്ള പാർലമെന്റ് അംഗവും വിദേശ, കോമൺവെൽത്ത്, വികസനകാര്യ ഷാഡോ മന്ത്രിയുമായ ലിൻ ബ്രൗൺ നിർവഹിച്ചു. മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, മലബാർ ഗോൾഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, മാനുഫാക്ചറിങ് ഹെഡ് എ.കെ. ഫൈസൽ, രമ്യ ഹരിദാസ് എം.പി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജ്മെന്റ് ടീം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
യൂറോപ്പിലെ ആദ്യ ഷോറൂം ആരംഭിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് വ്യക്തമാക്കി. ഗ്രീൻ സ്ട്രീറ്റിലെ ഈസ്റ്റ് ഷോപ്പിങ് സെന്ററിലുള്ള ഷോറൂമിൽ 15 രാജ്യങ്ങളിൽനിന്നും ക്യൂറേറ്റ് ചെയ്ത സ്വർണം, വജ്രം, അമൂല്യ രത്നാഭരണങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ലഭ്യമാക്കിയിട്ടുണ്ട്. പുതിയ ഷോറൂം വിവാഹ ആഭരണങ്ങളുടെ വിപുലമായ ശേഖരവും പ്രദർശിപ്പിക്കും. ഒപ്പം എല്ലാ മുഹൂർത്തങ്ങൾക്കും അനുയോജ്യമായ ആഭരണങ്ങളോടൊപ്പം, ഡെയ്ലി വെയർ, ഓഫിസ് വെയർ ആഭരണങ്ങളുടെയും വിശാലമായ കലക്ഷൻ പുതിയ ഷോറൂമിൽ ലഭ്യമാക്കിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.