മലബാര്‍ ഗോള്‍ഡ് ‘ആര്‍ട്ടിസ്ട്രി’ ഷോ ആരംഭിച്ചു
text_fieldsദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ബര് ദുബൈയിലെ മൂന്നു ഷോറൂമുകളിലായി ‘ആര്‍ട്ടിസ്ട്രി’ ഷോയുടെ ഏറ്റവും പുതിയ എഡിഷന് ആരംഭിച്ചു.
ജനുവരി 19 മുതല്‍ 28 വരെ നടക്കുന്ന ഷോയില്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സില്‍ നിന്നുള്ള ഏറ്റവും സവിശേഷ ഡിസൈനുകളാണ് അണിനിരത്തുന്നത്.
വജ്രത്തിലും, അമൂല്യ രത്നങ്ങളിലും രൂപകല്പന ചെയ്ത നെക്ലസുകള്, വളകള്‍, സ്വര്‍ണക്കമ്മലുകള്‍ എന്നിവയുടെ വിപുലശേഖരം സന്ദർശകർക്ക് ഒരു മികച്ച ദൃശ്യാനുഭവമായിരിക്കും. 35 വജ്രങ്ങള്‍, 43 നീലക്കല്ലുകള്‍, 28 മാണിക്യങ്ങള്, അതിമനോഹര ഗോമേദകക്കല്ലുകള്‍ എന്നിവയാല്‍ അലങ്കരിച്ച മനോഹര പുഷ്പത്തിന്റെയും, തേനീച്ചയുടെയും രൂപങ്ങളില്‍ പ്രചോദിതമായ മോതിരം ഉള്‍പ്പെടെ എക്സ്ക്ലൂസീവ്, ലിമിറ്റഡ് എഡിഷന് ആഭരണങ്ങളും ഷോയില്‍ പ്രദര്‍ശിപ്പിക്കും.
114 വജ്രങ്ങള്‍,തിളക്കമുള്ള ടാന്‍സാനൈറ്റ്, 202 ഗാര്നെറ്റുകള് എന്നിവയാല്‍ അലങ്കരിച്ച ആകര്‍ഷകമായ മയില്‍പ്പീലിയുടെ രൂപം ഉള്‍ക്കൊള്ളുന്ന ഒരു വളയും പ്രത്യേക ശേഖരങ്ങളില്പെടുന്നു. കൂടാതെ, 260 വജ്രങ്ങള്‍, 101 നീലക്കല്ലുകള്‍, 156 ഗാര്നെറ്റുകള്, 8 മാണിക്യങ്ങള്, വിസ്മയിപ്പിക്കുന്ന ഒരു ടാന്‍സാനൈറ്റ് എന്നിവയാല്‍ അലങ്കരിച്ച ഒരു പീക്കോക്ക് ബ്രൂച്ച് ഡിസൈനും ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ആര്‍ട്ടിസ്ട്രി ഷോയില്‍ ആഭരണങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കായി ഡയമണ്ട്, ഗോള്‍ഡ് എക്സ്ചേഞ്ച് ഓഫറുകളുമുണ്ട്. അല്‍ ഫാഹിദി സ്ട്രീറ്റിലെ അല്‍ സൂഖ് അല്‍ കബീറിലെ കെ.എഫ്.സിക്ക് എതിര്‍വശത്തുള്ള ഷോറൂം, മീന ബസാര്‍ കോസ്മോസ് ലെയ്നിലെ ദുബൈ മ്യൂസിയത്തിനടുത്തുള്ള ഷോറൂം, അല്‍ഫാഹിദി സ്ട്രീറ്റിലെ അല്‍ സൂഖ് അല്‍ കബീര്‍ ഷോപ് നമ്പര്‍ 1 എന്നിവിടങ്ങളിലെ മലബാര്‍ ഗോള്‍ഡ് ഷോറൂമുകളിലാണ് ആര്‍ട്ടിസ്ട്രി ഷോ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.