Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന്യൂ​സി​ല​ൻ​ഡി​ലും...

ന്യൂ​സി​ല​ൻ​ഡി​ലും സാ​ന്നി​ധ്യ​മാ​കാ​ൻ മ​ല​ബാ​ർ ഗോ​ൾ​ഡ്​

text_fields
bookmark_border
ന്യൂ​സി​ല​ൻ​ഡി​ലും സാ​ന്നി​ധ്യ​മാ​കാ​ൻ മ​ല​ബാ​ർ ഗോ​ൾ​ഡ്​
cancel
camera_alt

ന്യൂ​സി​ല​ൻ​ഡ് പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ

ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഷം​ലാ​ൽ അ​ഹ​മ്മ​ദ്

ദു​ബൈ: മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ന്യൂ​സി​ല​ൻ​ഡി​ലേ​ക്കും പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്നു. യു.​എ.​ഇ​യും ന്യൂ​സി​ല​ൻ​ഡും ത​മ്മി​ൽ ഒ​പ്പു​വെ​ച്ച സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​റി​ന്‍റെ (സെ​പ) അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നീ​ക്കം. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ വ്യാ​പാ​ര, സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം ഇ​തു​വ​ഴി ശ​ക്തി​പ്പെ​ടു​ത്തും.

മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ എ​ല്ലാ അ​ന്താ​രാ​ഷ്ട്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളും യു.​എ.​ഇ​യി​ലെ മ​ല​ബാ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഹ​ബി​ലാ​ണ് കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ന്യൂ​സി​ല​ൻ​ഡി​ലേ​ക്കു​കൂ​ടി പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തോ​ടെ ബ്രാ​ൻ​ഡി​ന്‍റെ 14ാമ​ത്തെ രാ​ജ്യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം കൂ​ടി​യാ​കും.സെ​പ ക​രാ​ർ സാ​മ്പ​ത്തി​ക​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ മാ​ത്ര​മ​ല്ല ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും പു​തി​യൊ​രു ജ​ന​ത​യി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ​കൂ​ടി തു​റ​ന്നു​ത​രു​ക​യും ഇ​തു​വ​ഴി ലോ​ക​ത്തി​ലെ ന​മ്പ​ർ വ​ൺ ജ്വ​ല്ല​റി റീ​ട്ടെ​യി​ല​റാ​വു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഒ​രു ചു​വ​ടു​കൂ​ടി വെ​ക്കു​ക​യാ​ണെ​ന്നും ചെ​യ​ർ​മാ​ൻ എം.​പി. അ​ഹ​മ്മ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ 75 ദ​ശ​ല​ക്ഷം ന്യൂ​സി​ല​ൻ​ഡ് ഡോ​ള​ർ മ​ല​ബാ​ർ ഗോ​ൾ​ഡ്​ നി​ക്ഷേ​പി​ക്കും. ഇ​തു​വ​ഴി മൂ​ന്നു ലോ​കോ​ത്ത​ര ഷോ​റൂ​മു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി. ബ്രാ​ൻ​ഡി​ന്‍റെ അ​പൂ​ർ​വ​മാ​യ ആ​ഭ​ര​ണ​ശേ​ഖ​ര​ങ്ങ​ളും പ്ര​ശ​സ്ത​മാ​യ ക​ര​കൗ​ശ​ല വൈ​ദ​ഗ്ധ്യ​വും ന്യൂ​സി​ല​ൻ​ഡി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

ഒ​ട്ടേ​റെ സ​വി​ശേ​ഷ​ത​ക​ളു​ള്ള വ​ലി​യ വി​പ​ണി​യാ​ണ് ന്യൂ​സി​ല​ൻ​ഡി​ലേ​തെ​ന്നും മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ ആ​ഭ​ര​ണ നി​ർ​മാ​ണ​ത്തി​ലെ ക​ലാ​ചാ​രു​ത​യും ഗു​ണ​നി​ല​വാ​ര​വും ആ​ധി​കാ​രി​ക​ത​യും അം​ഗീ​ക​രി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള അ​വ​സ​ര​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഷം​ലാ​ൽ അ​ഹ​മ്മ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsMalabar Gold & Diamonds
News Summary - Malabar Gold & Diamonds to expand footprint into New Zealand
Next Story