മലബാർ ഗോൾഡ് 'മെയ്ക്ക് വേ ഫോർ ദി ബ്രൈഡ്' വിഡിയോ ഗാനം പുറത്തിറക്കി
text_fieldsദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വിവാഹാഘോഷങ്ങളെ സംഗീതവുമായി സമന്വയിപ്പിച്ചൊരുക്കിയ ബ്രൈഡ്സ് ഓഫ് ഇന്ത്യ കാമ്പയിെൻറ ഒമ്പതാം എഡിഷന് തുടക്കമായി.
ആധുനിക ഇന്ത്യൻ വിവാഹങ്ങളിൽ വധുവിെൻറ ആഘോഷപൂർവമായ വരവിനെ 'മെയ്ക്ക് വേ ഫോർ ദി ബ്രൈഡ്' എന്ന് പേരിട്ട പ്രത്യേക ഗാനത്തിലൂടെ അതി മനോഹരമായി ചിത്രീകരിക്കുന്നുവെന്നതാണ് ഒമ്പതാം എഡിഷെൻറ പ്രത്യേകത. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ വൈവിധ്യ വിവാഹാഘോഷങ്ങളിൽ വധൂവരന്മാർക്കൊപ്പം സെലിബ്രിറ്റികളും ബ്രാൻഡ് അംബാസഡർമാരുമായ അനിൽ കപൂറും കരീന കപൂറും പങ്കെടുക്കുന്നുണ്ട്. മൂന്നു മിനിറ്റ് നീണ്ട വിഡിയോക്ക് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ആദ്യത്തെ 48 മണിക്കൂറിനുള്ളിൽ 20 ലക്ഷം ആളുകളാണ് ഈ വിഡിയോ കണ്ടത്.
പ്രശസ്ത ക്രിയേറ്റിവ് ഏജൻസിയായ ഡെൻസു ഇന്ത്യയാണ് ബ്രൈഡ്സ് ഓഫ് ഇന്ത്യ വെഡ്ഡിങ് ആന്തത്തിെൻറ ആശയം തയാറാക്കിയത്. ബോളിവുഡ് സംവിധായകൻ കുക്കി ഗുലാത്തിയാണ് സംവിധാനം. ഛായാഗ്രാഹകൻ അമിത് റോയ്, സംഗീത സംവിധായകൻ അനുപം റോയ് എന്നിവരും വിഡിയോക്ക് പിന്നിൽ പ്രവർത്തിച്ചു. ബോളീവുഡ് തിരക്കഥാകൃത്ത് ജൂഹി ചതുർവേദിയാണ് ഗാന രചയിതാവ്. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, പഞ്ചാബ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വിവാഹങ്ങൾ വിഡിയോ ഗാനത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.
ബ്രൈഡ്സ് ഓഫ് ഇന്ത്യ കാമ്പയിൻ പുതിയ കാലത്തെ വധുമാരോടും അവരുടെ വ്യക്തിത്വത്തോടുമുള്ള ആദരവ് പ്രകടിപ്പിക്കലാണെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
പത്ത് വർഷത്തിനിടയിൽ വിവാഹാഭരണ സങ്കൽപങ്ങൾ നിറവേറ്റുന്നതിൽ ബ്രൈഡ്സ് ഓഫ് ഇന്ത്യ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 13 വധുക്കൾ രണ്ട് വ്യത്യസ്ത രൂപഭാവങ്ങളുമായി ബ്രൈഡ്സ് ഓഫ് ഇന്ത്യാ കാമ്പയിനിൽ പങ്കെടുക്കുന്നു.
ഇവരുടെ 26 ലുക്കുകൾ ഫോട്ടോഗ്രാഫർ അവിനാഷ് ഗൗരിഗർ ബ്രൈഡൽ ജ്വല്ലറി ശ്രേണിക്ക് വേണ്ടി ഒപ്പിയെടുത്തു. ടെലിവിഷൻ ചാനലുകളിലും ഒ.ടി.ടി വഴിയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയും വിഡിയോ സംപ്രേഷണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.