മലബാര്‍ ഗോള്‍ഡ് ഒരുവർഷത്തിനുള്ളിൽ 56 ഷോറൂമുകള്‍ തുറക്കും
text_fieldsദുബൈ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ആഗോള വികസനത്തിെൻറ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ 56 പുതിയ ഷോറൂമുകൾ തുറക്കാനൊരുങ്ങുന്നു. ഇന്ത്യയില്‍ 40, വിദേശ രാജ്യങ്ങളില്‍ 16 ഷോറൂമുകളാണ് തുറക്കുന്നത്. ഇതിനായി 220 ദശലക്ഷം ഡോളർ മുതൽ മുടക്കുമെന്ന് മലബാർ ഗോൾഡ് മാനേജ്മെൻറ് അറിയിച്ചു. 1,750 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യയില്‍ കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഡല്‍ഹി, ബംഗാള്‍, ഉത്തര്‍പ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലാണ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍.
വിദേശത്ത് സിംഗപ്പൂര്‍, മലേഷ്യ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, യു.എ.ഇ എന്നിവിടങ്ങളിലായിരിക്കും പുതിയ ഷോറൂമുകള്‍ ആരംഭിക്കുക. ആഗോളതലത്തില്‍ സാമ്പത്തിക വെല്ലുവിളി നേരിടുകയും പല സ്ഥാപനങ്ങളും നിലനില്‍പ്പിനുവേണ്ടി പൊരുതുകയും ചെയ്യുന്ന സമയത്താണ് മലബാര്‍ ഗോള്‍ഡ് വികസന പദ്ധതികളുമായി മുന്നോട്ടുവരുന്നത്.
12 ഷോറൂം മൂന്നുമാസത്തിനുള്ളില്‍ ആരംഭിക്കും. കമ്പനിക്ക് ഷോറൂമുകളുള്ള ചെന്നൈ, ലഖ്നോ, ഹൈദരാബാദ്, മുംബൈ, പുണെ, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ കൂടുതല്‍ ഷോറൂമുകള്‍ തുറക്കുന്നതോടൊപ്പം ഇന്ത്യയിലെ ചെറിയ പട്ടണങ്ങളായ ഉലുരു, മാഞ്ചേരിയല്‍, സോലാപൂര്‍, അഹ്മദ് നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഷോറൂം ആരംഭിക്കും. അന്താരാഷ്ട്ര തലത്തില്‍ സിംഗപ്പൂരിലെ ലിറ്റില്‍ ഇന്ത്യ, മലേഷ്യയിലെ ക്വാലാലംപുര്‍, പെനാഗ്, മസ്കത്തിലെ റൂവി, ബൗഷര്‍, അല്‍ കൗദ്, ഖത്തർ, റോദത്ത്, ബഹ്റൈനിലെ ബാബ് അല്‍ ബഹ്റൈന്‍, യു.എ.ഇയിലെ അല്‍ സാഹിയ, സിലിക്കണ്‍ ഒയാസിസ്, ഷാര്‍ജയിലെ മുവെയ്ല, ദുബൈ ഗോള്‍ഡ് സൂഖ് എന്നിവിടങ്ങളിലും പുതിയ ഷോറൂമുകള്‍ക്ക് പദ്ധതിയിട്ടിട്ടുണ്ട്.
ഇത് കമ്പനിയുടെ സാന്നിധ്യം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന് സഹായകമാകും. സ്വര്‍ണ-വജ്ര റീട്ടെയില്‍ ബിസിനസിലൂടെയും ആഭരണ നിർമാണ ശാലകളിലൂടെയും അന്താരാഷ്ട്ര തലത്തില്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിനെ വലിയ ബ്രാന്‍ഡാക്കി മാറ്റാന്‍ സാധിച്ചുവെന്ന് ഗ്രൂപ് ചെയര്മാന് എം.പി. അഹ്മദ് പറഞ്ഞു. സുതാര്യതയും ഉപഭോക്താക്കളുടെ വിശ്വാസവുമാണ് വിജയത്തിെൻറ അടിസ്ഥാന കാരണങ്ങള്‍. ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ലോകത്തില്‍ ഒന്നാമതെത്തിക്കൊണ്ട് ഉത്തരവാദിത്ത ജ്വല്ലറി ഗ്രൂപ്പായി മാറുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ഷോറൂമിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മലബാര്‍ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍, കെ.പി. അബ്ദുസ്സലാം പറഞ്ഞു. ഐ.ടി, വില്പന മേഖല, സേവന മേഖല, അക്കൗണ്ടിങ്, ആഭരണ നിർമാണം തുടങ്ങിയവയിലായിരിക്കും പ്രധാനമായും മികച്ച വേതനം ലഭിക്കുന്ന തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്തമായ സേവനങ്ങളും ആഭരണ ശ്രേണികളും അണിനിരത്തി വിപണിയിലെ സാന്നിധ്യം ശക്തമാക്കാനും പുതിയ വിപണികളിലേക്ക് കടന്നുചെല്ലാനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതിയെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. സമാനതകളില്ലാത്ത സുതാര്യത, സൗകര്യങ്ങള്‍, ഉപഭോക്തൃ സൗഹൃദ നയങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ടാണ് ആഗോളതലത്തില്‍ ആഭരണ പ്രേമികള്‍ക്ക് സ്വര്‍ണം, വജ്രം, അമൂല്യ രത്നങ്ങള്‍ എന്നിവയില്‍ നൂതനമായ ഡിസൈനുകള്‍ ലഭ്യമാക്കുന്നതെന്നും ഷംലാല്‍ അഹ്മ്മദ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.