മലബാർ ഗോൾഡ് ഇന്ത്യയിൽ ലക്ഷം ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്യും
text_fieldsദുബൈ: ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിന് ഒരു ലക്ഷം ഡോസ് കോവിഡ് വാക്സിനുകൾ സൗജന്യമായി വിതരണത്തിന് സഹായം ചെയ്യുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അറിയിച്ചു. പ്രായമായവർക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും മുൻഗണന നൽകും. ജീവകാരുണ്യ സംഘടനകൾ വഴി ഇവരെ തെരഞ്ഞെടുക്കും.
രോഗ സാധ്യത കൂടുതലുള്ള, വാക്‌സിന്‍ ലഭിക്കാന്‍ പ്രയാസപ്പെടുന്ന ആഭരണ നിര്‍മാണത്തൊഴിലാളികള്‍ക്കും, മലബാർ ജീവനക്കാര്‍ക്കും നിക്ഷേപകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇത്് ഉപകരിക്കും.ദേശീയ വാക്‌സിനേഷന്‍ ദൗത്യത്തെ പിന്തുണച്ച് തങ്ങളുടെ ആദ്യ ചുവടുവെപ്പാണിതെന്ന് മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. ജീവനക്കാരെയും പൊതുസമൂഹത്തെ പരിരക്ഷിക്കാൻ എല്ലാ ശ്രമങ്ങൾക്കും പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍നിര ആശുപത്രികളുമായി ചേര്‍ന്നാണ് ലോകാരോഗ്യസംഘടനയുടെ അംഗീകാരമുള്ള വാക്‌സിനുകള്‍ നല്‍കുക. സ്ഥാപനത്തിന് സമീപമുള്ള ആശുപത്രികളിൽ സൗകര്യമൊരുക്കും. ജീവനക്കാരിൽ വാക്‌സിനേഷന്‍ പൂര്ത്തിയാക്കുന്നതിെൻറ പ്രാധാന്യവും സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്തുടരുന്നതും ബോധവത്കരണം നടത്തുന്നുണ്ട്. അവരുടെ ആശങ്കകള്‍ പരിഹരിക്കാനും വാക്‌സിനേഷന്‍ പ്രക്രിയ ലളിതമാക്കാനും ശ്രമിക്കുന്നുണ്ടെന്നും മാനേജ്മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.