മലബാർ ഗോൾഡ് 'അല്യൂർ'ഡയമണ്ട് ആഭരണശേഖരം പുറത്തിറക്കി
text_fieldsദുബൈ: ആഗോളതലത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ ഡയമണ്ട് ആഭരണശേഖരം 'അല്യൂർ'പുറത്തിറങ്ങി. ആധുനിക കാലത്തെ വനിതകളുടെ അഭിരുചികളും മുൻഗണനകളും പരിഗണിച്ച് രൂപകൽപന ചെയ്ത ഫാൻസി ശ്രേണിയിലുള്ള വജ്രങ്ങൾ, പെൻഡന്റ് സെറ്റുകൾ, കമ്മലുകൾ, ബ്രേയ്സ്ലെറ്റുകൾ, മോതിരങ്ങൾ എന്നിവയിൽ വൈവിധ്യമാർന്ന ഡിസൈനുകളാണ് 'അല്യൂർ'ശേഖരത്തിലുള്ളത്.
സവിശേഷ സന്ദർഭങ്ങൾ ആഘോഷിക്കാൻ ഏറ്റവും ഉത്തമമായതാണ് വജ്രങ്ങളെന്നും അല്യൂർ ശേഖരത്തിന്റെ മനോഹാരിതയും ആകർഷണീയതയും ജീവിതത്തിൽ വ്യത്യസ്തമായ റോളുകളിൽ തിളങ്ങുന്ന സ്ത്രീകൾക്ക് ഏറെ അനുയോജ്യമാണെന്നും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. പുതുതായി പുറത്തിറക്കിയ ഈ വജ്രാഭരണ ശ്രേണി മലബാർ പ്രോമിസിന്റെ എല്ലാ ഉറപ്പുകളോടും കൂടിയാണ് വിപണിയിലെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ വജ്രവും അന്താരാഷ്ട്ര ലാബുകൾ സാക്ഷ്യപ്പെടുത്തിയ 28 ആന്തരിക ഗുണനിലവാര പരിശോധനകൾ കടന്നാണ് എത്തുന്നത്. കൂടാതെ സുതാര്യവും വിശദവുമായ പ്രൈസ് ടാഗ്, പരിസ്ഥിതിയെയും സ്റ്റേക്ക് ഹോൾഡേയ്സിനെയും സംരക്ഷിക്കുന്ന ഉത്തരവാദിത്തത്തോടെ ലഭ്യമാക്കുക എന്നതും പ്രത്യേകതയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 10 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 285ലധികം ഔട്ട്ലെറ്റുകളുടെ ശക്തമായ റീട്ടെയിൽ ശൃംഖലയാണ് മലബാർ ഗോൾഡിനുള്ളത്. പ്രകൃതിദത്ത വജ്രവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനുമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ നാചുറൽ ഡയമണ്ട് കൗൺസിലുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഈയിടെ സഹകരണത്തിലേർപ്പെട്ടിരുന്നു. നൂറ് കോടി വർഷം പഴക്കമുള്ള ഈ രത്നത്തിന്റെയും ആധുനിക ഡിസൈനുകളുടെയും സമ്പൂർണ സംയോജനമാണ് അല്യൂർ ഡയമണ്ട് ശേഖരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.