മലബാർ ഗോൾഡ് ഇൻഡോറിൽ രണ്ടാമത്തെ ഷോറൂം ആരംഭിച്ചു
text_fieldsദുബൈ: ലോകത്തിലെ ആറാമത്തെ വലിയ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മധ്യപ്രദേശിലെ ഇൻഡോറിൽ രണ്ടാമത്തെ ഷോറൂം ആരംഭിച്ചു. ഇൻഡോറിലെ ഫീനിക്സ് സിറ്റാഡൽ മാളിൽ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം ശങ്കർ ലാൽവാനി എം.പിയും മഹേന്ദ്ര ഹാർദിയ എം.എൽ.എയും ചേർന്ന് നിർവഹിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സീനിയർ മാനേജ്മെന്റ് ടീം അംഗങ്ങളും ഉപഭോക്താക്കളും അഭ്യുദയ കാംക്ഷികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
2,043 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഷോറൂം വിവാഹ ആഭരണങ്ങൾ, പരമ്പരാഗത ആഭരണങ്ങൾ, സ്വർണം, വജ്രം, അമൂല്യ രത്നാഭരണങ്ങൾ, ലൈറ്റ് വെയ്റ്റ്, പ്ലാറ്റിനം, ഡെയ്ലി വെയർ ആഭരണങ്ങളുടെയും മികച്ച ശേഖരം ഉൾക്കൊള്ളുന്നതാണ്. ഇൻഡോറിൽ രണ്ടാമത്തെ ഷോറൂം ആരംഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.