മലബാര്‍ ഗോള്‍ഡ് മലേഷ്യയിൽ ഏഴാം ഔട് ലെറ്റ് തുറന്നു
text_fieldsദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മലേഷ്യയിലെ ലിറ്റില്‍ ഇന്ത്യ ക്ലാങ്ങില്‍ രാജ്യത്തെ ഏഴാമത്തെ ഷോറൂം ആരംഭിച്ചു. പാര്‍ലമെന്റംഗവും സെലാംഗൂര്‍ സ്റ്റേറ്റ് കൗണ്‍സില്‍ എക്സിക്യൂട്ടിവും കോട്ട കെമുനിംഗിലെ സ്റ്റേറ്റ് കൗണ്‍സില്‍ അംഗവുമായ വൈ.ബി. തുവാന് ഗണബതിരു എ.എല്‍. വെര്‍മന്‍ ഉദ്ഘാടനം ചെയ്തു.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഫാര്‍ ഈസ്റ്റ് റീജനല്‍ ഹെഡ് അജിത് മുരളി, ബ്രാഞ്ച് ഹെഡ് പി. നിജീഷ്, ഡെപ്യൂട്ടി ബ്രാഞ്ച് ഹെഡ് സി.വി. അല്‍ജാസ് തുടങ്ങിയവർ പങ്കെടുത്തു. 22 കാരറ്റ് സ്വര്‍ണം, പോളിഷ്ഡ് ഡയമണ്ട്സ്, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍, പരമ്പരാഗതവും സമകാലികവുമായ ഡിസൈനുകളില്‍ ബ്രൈഡല്‍ ആഭരണങ്ങള്‍ തുടങ്ങി അമൂല്യ രത്നാഭരണങ്ങളുടെ പ്രദര്‍ശനവും ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു. 2015ല്‍ ക്വാലാലംപുരിലെ ജലാന്‍ മസ്ജിദ് ഇന്ത്യ ഷോറൂം ആരംഭിച്ചാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മലേഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതെന്നും രാജ്യത്ത് മികച്ച പ്രകടനം നടത്തിവരുകയാണെന്നും മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു.
മലേഷ്യയില്‍ ലഭിച്ച സ്വീകാര്യതയും പിന്തുണയും ആഗോളതലത്തില്‍ നമ്പര്‍ വണ്‍ ജ്വല്ലറി റീട്ടെയിലര്‍ ആകുക എന്ന ലക്ഷ്യം യാഥാർഥ്യമാക്കുന്നതിനും വിപുലീകരണ പദ്ധതികള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിനും ആത്മവിശ്വാസം നല്‍കുന്നതാണെന്നും എം.പി. അഹമ്മദ് കൂട്ടിച്ചേര്‍ത്തു. നിലവിലെ വിപണികളിലെ വിപുലീകരണ പദ്ധതികള്‍ക്കു പുറമെ, യു.കെ, ബംഗ്ലാദേശ്, ആസ്ട്രേലിയ, ഈജിപ്ത്, കാനഡ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കും ഉടന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.