മലബാർ ഗോൾഡ് സിഡ്നിയിൽ ആദ്യ ഷോറൂം ആരംഭിച്ചു
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആസ്ട്രേലിയയിൽ ആദ്യ ഷോറൂം ആരംഭിച്ചു. പ്രമുഖ നഗരമായ സിഡ്നിയിലാണ് പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചത്. ഇതോടെ 13 രാജ്യങ്ങളിൽ ഷോറൂം വിപുലീകരിച്ചിരിക്കുകയാണ് മലബാർ ഗോൾഡ്. നിലവിൽ ഇന്ത്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ, ബഹ്റൈൻ, സിംഗപ്പൂർ, മലേഷ്യ, യു.എസ്, യു.കെ, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലായി 340ലധികം ഷോറൂമുകൾ ബ്രാൻഡിനുണ്ട്.
പുതിയ ഷോറൂം പ്രശസ്ത ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ്ലീ ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, ഇന്ത്യ ഓപറേഷൻസ് എം.ഡി ഒ. അഷര്‍, റീജനൽ ഹെഡ്, ഫാർ ഈസ്റ്റ് ആൻഡ് ആസ്ട്രേലിയ എം. അജിത്, ഹെഡ് ഓഫ് ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ സി.എം.സി അമീർ, ഹെഡ് ഓഫ് മാനുഫാക്ചറിങ് എ.കെ. ഫൈസൽ, ചീഫ് ഡിജിറ്റൽ ഓഫിസര്‍ ഷാജി കക്കോടി, സിഡ്നി ഗവൺമെന്റ് പ്രതിനിധികൾ, മറ്റു സീനിയർ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജ്മെന്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആസ്ട്രേലിയയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ജ്വല്ലറി ബ്രാൻഡ് എന്ന നിലയില്‍ ഇത് ഞങ്ങള്‍ക്ക് ഏറെ അഭിമാനകരമായ നിമിഷമാണെന്ന് മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു.
സിഡ്നിയിലെ ലിറ്റിൽ ഇന്ത്യയിലുള്ള ഹാരിസ് പാർക്കിൽ സ്ഥിതിചെയ്യുന്ന പുതിയ ഷോറൂം സിഡ്നിയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമാണ്. 18കെ, 22കെ, സ്വർണത്തിലും ഡയമണ്ടിലും രൂപകൽപന ചെയ്ത ആഭരണങ്ങളുടെ ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. 30,000ത്തിലധികം വരുന്ന ബ്രൈഡൽ വെയർ, പാർട്ടി വെയർ, ഒക്കേഷനൽ വെയർ ഡിസൈനുകൾക്കു പുറമെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെയും വൈവിധ്യമാർന്ന കലക്ഷൻ ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.