മലബാർ ഗോൾഡ് കുവൈത്ത്, യു.എ.ഇ ഷോറൂമുകൾ നവീകരിച്ചു
text_fieldsദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കുവൈത്തിലും യു.എ.ഇയിലും നവീകരിച്ച ഷോറൂമുകൾ പ്രവർത്തനം ആരംഭിച്ചു. കുവൈത്തിലെ അൽ റായിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന ഷോറൂം ബോളിവുഡ് നടനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറുമായ അനിൽ കപൂർ ഉദ്ഘാടനം ചെയ്തു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി അബ്ദുൽ സലാം, കുവൈത്ത് സോണൽ ഹെഡ് കെ.എം അഫ്സൽ, മറ്റ് സീനിയർ മാനേജ്മെന്റ് ടീം അംഗങ്ങൾ, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
യു.എ.ഇയിൽ ഗോൾഡ് സൂക്ക് ഏരിയയിലെ തന്നെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഒക്ടോബറിൽ 20 ഷോറൂമുകൾ തുറക്കാനുള്ള ആഗോള വിപുലീകരണ പദ്ധതിയുടെ ഭാഗമാണ് നവീകരിച്ച ഷോറൂമുകളുടെ റീലോഞ്ചുകൾ. ഡൽഹിയിലെ രോഹിണി, ഒഡിഷയിലെ സംബൽപൂർ, തെലങ്കാനയിലെ ബോഡുപ്പൽ, മഹാരാഷ്ട്രയിലെ സാംഗ്ലി, കർണാടകത്തിലെ സർജാപൂർ റോഡ് എന്നിവിടങ്ങളിൽ ഷോറൂമുകൾ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.
ഈ മാസം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഷോറൂമുകളിൽ ഏറ്റവും പ്രധാനം യു.എസിലെ ലോസ് ആഞ്ജൽസിലെ ഷോറൂമാണ്. യു.എസ്.എയിലെ അഞ്ചാമത്തെയും ഏറ്റവും വലിയതുമായ ഷോറൂമായിരിക്കും ഇത്. ഇന്ത്യയിൽ, ഉത്തർപ്രദേശ് സംസ്ഥാനത്ത് മൂന്ന് ഷോറൂമുകളും രാജസ്ഥാനിൽ രണ്ട് ഷോറൂമുകളും ഡൽഹി, മഹാരാഷ്ട്ര, കർണാടക, പശ്ചിമബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിൽ ഓരോ ഷോറൂമുകൾ വീതവും ആരംഭിക്കുന്നതാണ് വിപുലീകരണ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.