മലബാർ ഗോൾഡ് പരസ്യത്തിൽ കരീനയും കരിഷ്മയും ഒന്നിച്ച്
text_fieldsദുബൈ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സിെൻറ പുതിയ വജ്രാഭരണ േശ്രണി അല്യൂറിനു വേണ്ടി നിർമിച്ച പുതിയ പരസ്യചിത്രത്തിൽ ഇതാദ്യമായി ബോളിവുഡ് താര സഹോദരിമാരായ കരീന കപൂർ ഖാനും കരിഷ്മ കപൂറും ഒരുമിച്ചു. അതിസൂക്ഷ്മമായ വിശദാംശങ്ങളോടെ വശ്യമായി നിർമിച്ചെടുത്ത പുതിയ ആഭരണശേഖരത്തിെൻറ പൊലിമക്ക് മാറ്റു കൂട്ടും വിധം മനോഹരമായാണ് ചിത്രം നിർമിച്ചതെന്ന് ബന്ധപ്പെട്ടവർ പത്രക്കുറിപ്പിൽ അറിയിച്ചു. താരസഹോദരിമാർ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ആകർഷകമായ വിലയിൽ ജി.ഐ.എ / ഐ.ജി.ഐ സർട്ടിഫിക്കേഷനുള്ള വജ്രാഭരണങ്ങളുടെ അതിവിപുലമായ ശേഖരമാണ് അല്യൂർ. ആഭരണങ്ങൾ പേൾ, പ്രിൻസസ്, മാർക്വിസ്, ഓവൽ, ഹാർട്ട്, എമറാൾഡ്, കുഷ്യൻ തുടങ്ങിയ വിവിധ ആകൃതികളുള്ള വജ്രങ്ങളിൽ നിർമിതമാണ്. പിങ്കിലും വൈറ്റ് ഗോൾഡിലും സെറ്റ് ചെയ്ത േശ്രണി പ്രായഭേദമെന്യേ ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.