മലബാർ ഗോൾഡിനെതിരെ അപകീര്‍ത്തി പ്രചാരണം: ദുബൈയിൽ മലയാളിക്ക് 45 ലക്ഷം രൂപ പിഴ
text_fieldsദുബൈ: സാമൂഹിക മാധ്യമങ്ങളിലൂടെ മലബാർ ഗോൾഡിനെതിരെ അപകീർത്തിപരമായ പ്രചാരണം നടത്തിയ കുറ്റത്തിന് മലയാളി യുവാവിന് രണ്ടര ലക്ഷം ദിർഹം (ഏകദേശം 45 ലക്ഷം രൂപ) പിഴയടക്കാനും നാടുകടത്താനും ദുബൈ കോടതിയുടെ ഉത്തരവ്. ദുബൈ ഷോറൂമിൽ പാകിസ്താൻ സ്വാതന്ത്ര്യദിനം കേക്ക് മുറിച്ച് ആഘോഷിച്ചെന്ന രീതിയിൽ ഫേസ്ബുക്കിൽ വ്യാജ പ്രചാരണം നടത്തിയ തൃശൂർ സ്വേദശി ബിനീഷി(26) നെതിരെ ദുബൈ പ്രാഥമിക കോടതിയുടേതാണ് വിധി.
മലബാർ ഗോൾഡ് മുൻ ജീവനക്കാരൻ കൂടിയാണ് ബിനീഷ്. യു.എ.ഇയിലെ മറ്റൊരു സ്ഥാപനത്തിൽ നടന്ന പാകിസ്താൻ സ്വാതന്ത്ര്യദിനാഘോഷത്തിെൻറ ചിത്രമാണ് തങ്ങൾക്കെതിരായ പ്രചാരണത്തിന് ഉപയോഗിച്ചതെന്ന മലബാർ ഗോൾഡ് മാനേജ്മെൻറിെൻറ പരാതിയിൽ ബിനീഷിനെ ദുബൈ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം പ്രതി കുറ്റം സമ്മതിച്ച് രേഖാമൂലം മാപ്പപേക്ഷിച്ചതിനാല്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തി മാനനഷ്ടക്കേസ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് പിൻവലിച്ചിരുന്നെങ്കിലും സർക്കാർ പബ്ലിക് പ്രോസിക്യൂഷൻ ഈ കേസ് സൈബര്‍ കുറ്റകൃത്യമെന്ന നിലയില്‍ ഏറ്റെടുത്ത് ദുബൈ കോടതിയില്‍ പ്രതിക്കെതിരെ വാദിക്കുകയായിരുന്നെന്നും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് എം.ഡി ഷംലാല്‍ അഹ്മദ് വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.