Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right3000 കോടി ചെലവിൽ...

3000 കോടി ചെലവിൽ മലബാർ ഗ്രൂപ്പി​െൻറ പ്രകൃതി  സൗഹൃദ ടൗൺഷിപ്പ്​ പദ്ധതി പുരോഗമിക്കുന്നു

text_fields
bookmark_border
3000 കോടി ചെലവിൽ മലബാർ ഗ്രൂപ്പി​െൻറ പ്രകൃതി  സൗഹൃദ ടൗൺഷിപ്പ്​ പദ്ധതി പുരോഗമിക്കുന്നു
cancel
camera_alt???????? ????????? ??????? ????????????? ????????? ????????? ??????? ?????????? ????????????????? ???????????????? ????????????????????????????????
ദുബൈ: മലബാർ ഗ്രൂപ്പി​​െൻറ റിയൽ എസ്​റ്റേറ്റ്​ വിഭാഗമായ മലബാർ ഡവലപ്പേഴ്​സ്​ കോഴിക്കോട്​ കുറ്റിക്കാട്ടൂരിൽ നടപ്പാക്കുന്ന മൊണ്ടാന എസ്​റ്റേറ്റ്​ ടൗൺഷിപ്പി​​െൻറ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി.  സമുദ്രനിരപ്പിൽ നിന്ന്​ 800 അടി ഉയരത്തിലാണ്​ മൊണ്ടാന ടൗൺഷിപ്പ്​ രൂപപ്പെടുന്നത്​. പരിസ്​ഥിതിക്ക്​ യാതൊരു പോറലുമേൽപ്പിക്കാതെ, നാടിന്​ അന്യമായിക്കൊണ്ടിരിക്കുന്ന പച്ചപ്പിനെ വീണ്ടെടുക്കുന്ന രീതിയിലാണ്​ പദ്ധതി വിഭാവനം ചെയ്​തിരിക്കുന്നതെന്ന്​ മലബാർ ഗ്രൂപ്പ്​ ചെയർമാൻ എം.പി. അഹമ്മദ്​ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
 കെട്ടിട ഡിസൈൻ പ്രകാരം മരങ്ങൾ മുറിക്കുന്ന രീതിക്കു പകരം മരങ്ങളുടെ വളർച്ചക്കനുസൃതമായാണ്​ കെട്ടിടങ്ങൾ ഡിസൈൻ ചെയ്യുന്നത്​.  
മൊണ്ടാന എസ്​റ്റേറ്റില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മലബാര്‍ ഗ്രൂപ്പ്​ ഹെഡ്​ ക്വാർ​േട്ടഴ്​സിനോട് ചേർന്നാണ്​  3000 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ടൗൺഷിപ്പ്​ വരുന്നത്​. സിഗ​്​നേച്ചർ ബംഗ്ളാവുകള്‍, വില്ലമ​െൻറ്​സ്​, സ്പാ റിസോര്‍ട്ട്​, ഓര്‍ഗാനിക് ഫാമിങ്​, ഫിറ്റ്നെസ് സ​െൻറര്‍, ക്ളബ് ഹൗസ്തുടങ്ങിയ സൗകര്യങ്ങള്‍ അടങ്ങിയ അത്യാധുനിക ടൗൺഷിപ്പ്  പൂര്‍ത്തിയാകുന്നതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ  പ്രകൃതിസൗഹ്യദ ടൗൺഷിപ്പായി മൊണ്ടാന എസ്​റ്റേറ്റ് മാറും. ക്ളൗഡ്ബെറി എന്ന പേരിലാണ് വില്ലമ​െൻറ്​സ്​ പൂര്‍ത്തിയാക്കുന്നത്.   ദേശീയ പാതയുടെ നിലവാരത്തിലാണ്​ ടൗൺഷിപ്പിലേക്ക്​ റോഡ്​ നിർമിച്ചത്​. താമസക്കാരുടെ ​ആവശ്യങ്ങൾ ഏറ്റെടുത്തു പൂർത്തീകരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന എം24 എന്ന സേവനഗ്രൂപ്പിനും രൂപം നൽകിയിട്ടുണ്ട്​. 
പ്രവാസത്തി​​െൻറ തിരക്കുകളിൽ നിന്ന്​ മടങ്ങി നാട്ടിൽ സമാധാനപൂർണമായി കഴിയാൻ തീരുമാനിക്കുന്നവർക്ക്​ ഏറ്റവും അനുയോജ്യമായ ഇടമായിരിക്കും മൊണ്ടാനയെന്ന്​ മലബാർ ചെയർമാൻ പറഞ്ഞു. 
ചതുരശ്ര അടിക്ക്​ 8000 രൂപയാണ്​ നിരക്ക്​്​്​. പ്രാരംഭ ഘട്ടത്തിൽ ആകർഷകമായ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്​്​. 
ആഡംബര ഭവനങ്ങൾ​ക്കൊപ്പം സാധാരണക്കാരുടെ വീടെന്ന സ്വപ്​നം സാക്ഷാൽക്കരിക്കാൻ ഉതകുന്ന ബജറ്റ്​ വീടുകളും കേരളത്തി​​െൻറ വിവിധ ഭാഗങ്ങളിലും അയൽ സംസ്​ഥാനങ്ങളിലുമായി തയ്യാറാക്കുന്നുണ്ട്​.   
തലസ്​ഥാന നഗരിയായ തിരുവനന്തപുരത്ത്​ നിർമാണം പൂർത്തിയായ അത്യാധുനിക ഷോപ്പിങ്​ മാൾ ‘മാള്‍ഓഫ് ട്രാവന്‍കൂര്‍’ അടുത്ത മാസം പ്രവർത്തന സജ്ജമാവും.   മലബാർ ഗ്രൂപ്പ്​ ഇൻറർനാഷനൽ ഒാപ്പറേഷൻസ്​ എം.ഡി ഷംലാൽ അഹ്​മദ്​, എക്​സി. ഡയറക്​ടർ അബ്​ദു സലാം കെ.പി, ആർക്കിടെക്​ട്​ ടോണി ജോസ്​,  രാഹുൽ, ഹാഫിസ്​ തുടങ്ങിയവർ സംസാരിച്ചു. ടൗൺഷിപ്പിൽ വീട്​ ബുക്ക് ചെയ്​തവർക്ക്​ ഡയക്​ടർമാരായ ഒ. അഷർ, സി. മായിൻകുട്ടി, എ.കെ. ഫൈസൽ എന്നിവർ ബ്രോഷർ കൈമാറി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabar groupgulf newsmalayalam newsMontana township project
News Summary - Malabar group Montana township project
Next Story