മലബാര്‍ ഗ്രൂപ്പിന്‍റെ എം ഫിറ്റ് ഇന്‍റീരിയര്‍ ഡെക്കറേഷന്‍ ഓഫിസ് ദുബൈയില്‍ തുറന്നു
text_fieldsദുബൈ: മലബാര്‍ ഗ്രൂപ്പിന് കീഴിലെ ബിസിനസ് സംരംഭങ്ങളിലൊന്നായ എം ഫിറ്റ് ഇന്‍റീരിയര്‍ ഡെക്കറേഷന്‍റെ പുതിയ ഓഫിസ് ദുബൈ ഊദ് മേത്തയിലെ സബീല്‍ ഫര്‍ണിച്ചര്‍ മാളിലെ അല്‍ഫജര്‍ കോംപ്ലക്സില്‍ തുറന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്‍റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹ്മദ് ഉദ്ഘാടനം ചെയ്തു.
മലബാർ ഗ്രൂപ് സീനിയർ ഡയറക്ടർ സി. മായിൻകുട്ടി, ഫിനാൻസ് ആൻഡ് അഡ്മിൻ ഡയറക്ടർ അമീർ സി.എം.സി, എം ഫിറ്റ് ജനറൽ മാനേജർ മാത്യു സ്കറിയ തുടങ്ങിയവർ പങ്കെടുത്തു.
ഒരു ദശാബ്ദത്തിലേറെയായി പ്രവര്‍ത്തിക്കുന്ന എം ഫിറ്റ്, ജി.സി.സി, ഇന്ത്യ, തുനീഷ്യ, സിംഗപ്പൂര്‍, മലേഷ്യ, യു.എസ്.എ എന്നിവിടങ്ങളിലെല്ലാം ഇന്‍റീരിയര്‍ ഫിറ്റ്ഔട്ട് പ്രോജക്ടുകള്‍ക്കായി ഡിസൈനിങ് മുതലുള്ള എല്ലാ പ്രവൃത്തികളും ചെയ്തുവരുന്ന സ്ഥാപനമാണ്. ഡിസൈന്‍ സ്റ്റുഡിയോ, ഡിസ്കഷന്‍ ലോഞ്ചുകള്‍, സാമ്പിള്‍ റൂമുകള്‍, ആർകിടെക്ചറല്‍ ഡ്രാഫ്റ്റിങ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എം ഫിറ്റിന്‍റെ പുതിയ ഓഫിസ് ഉപഭോക്താക്കള്‍ക്ക് രൂപകല്‍പന മുതല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നത് വരെയുള്ള പ്രക്രിയയില്‍ ഉടനീളം വ്യത്യസ്ത അനുഭവം പകരുന്നു.
ഇന്‍റീരിയര്‍ ഡിസൈന്‍, ഫിറ്റ്ഔട്ട്, ജോയ്നറി, പ്രോജക്ട് മാനേജ്മെന്‍റ് എന്നിവ ഉള്‍പ്പെടുന്ന പ്രോജക്ടുകളില്‍ ടേണ്‍ കീ സൊല്യൂഷനുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നത് ഉറപ്പാക്കാന്‍ പരിചയസമ്പന്നരായ പ്രഫഷനല്‍ ടീമാണ് എം ഫിറ്റിന് നേതൃത്വം നല്‍കുന്നത്.
2010ല്‍ പരിമിത സംവിധാനങ്ങളുള്ള ഒരു സ്റ്റാര്‍ട്ട്അപ്പായി ആരംഭിച്ച തങ്ങള്‍ക്ക് 12 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ രൂപകല്‍പന, കരകൗശലം, വിജയകരമായ പ്രോജക്ട് നിര്‍വഹണം, ഡെലിവറി എന്നിവയില്‍ നിരവധി മികച്ച പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചെന്ന് എം ഫിറ്റ് ഇന്‍റീരിയര്‍ ഡെക്കറേഷന്‍ ജനറല്‍ മാനേജര്‍ മാത്യു സക്കറിയ പറഞ്ഞു.
കൂടുതല്‍ വിശാലവും മികച്ചതുമായ ഓഫിസിലേക്ക് മാറുമ്പോള്‍, തങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും വിതരണക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി പറയാന്‍ ആഗ്രഹിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.