മലബാർ പ്രവാസി പ്രതിനിധികൾ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി
text_fieldsദുബൈ: ഹ്രസ്വ സന്ദർശനാർഥം ദുബൈയിലെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എയുമായി മലബാർ പ്രവാസി (യു.എ.ഇ) പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.
മലബാറിലെ കടൽ ഗതാഗതത്തിന്റെ കവാടമായ ബേപ്പൂർ തുറമുഖം വികസിപ്പിച്ച് സഞ്ചാരയോഗ്യമാക്കുക, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ ഉൾപ്പെടെ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുക, കൂടുതൽ അന്താരാഷ്ട്ര ബജറ്റ് സർവിസുകൾ ആരംഭിക്കുക, സീസണിലെ അമിതമായ വിമാനയാത്രക്കൂലി നിയന്ത്രിക്കുക, കോഴിക്കോട്ട് ഹജ്ജ് ക്യാമ്പ് പുനഃസ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽ സമ്മർദം ചെലുത്തണമെന്ന് സംഘം ചെന്നിത്തലയോട് ആവശ്യപ്പെട്ടു. മലബാർ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച വിശദമായ നിവേദനം അഷ്റഫ് താമരശ്ശേരി സമർപ്പിച്ചു.
അഡ്വ. പ്രവീൺ കുമാർ, എൻ. സുബ്രമണ്യൻ എന്നിവരും മലബാർ പ്രവാസി പ്രതിനിധികളായ മോഹൻ വെങ്കിട്ട്, ജമീൽ ലത്തീഫ്, രാജൻ കൊളാവിപ്പാലം, അഡ്വ. മുഹമ്മദ് സാജിദ്, ഹാരിസ് കോസ്മോസ്, മൊയ്ദു കുറ്റ്യാടി, സുൾഫിക്കർ, ഇഖ്ബാൽ ചെക്യാട്, ജിജു കാർത്തികപ്പള്ളി, മൊയ്ദു പേരാമ്പ്ര തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.