Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലബാറിന്‍െറ വികസനം...

മലബാറിന്‍െറ വികസനം ലക്ഷ്യമിട്ട് പുതിയ കൂട്ടായ്മ കോഴിക്കോട്ട് നിക്ഷേപ സംഗമം നടത്തുന്നു

text_fields
bookmark_border
മലബാറിന്‍െറ വികസനം ലക്ഷ്യമിട്ട് പുതിയ കൂട്ടായ്മ കോഴിക്കോട്ട് നിക്ഷേപ സംഗമം നടത്തുന്നു
cancel
camera_alt?????????? ??????? ?????????????????? ??????????????? ?????????????? ????????? ???? ??????? ?????????????????? ??????????? ???.????? ???????? ?????????? ???. ?????? ?????????????? ????????????????.
ദുബൈ: മലബാറിന്‍െറ വികസനം ലക്ഷ്യമിട്ട് മേഖലയിലെ വ്യവസായികളും പ്രഫഷണലുകളും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടെയുള്ളവരടങ്ങുന്ന പുതിയ കൂട്ടായ്മ രൂപവത്കരിച്ചു. ഗ്രേറ്റര്‍ മലബാര്‍ ഇനീഷ്യേറ്റീവ് (ജി.എം.ഐ) എന്ന പേരിലുള്ള സംഘടനയുടെ ആദ്യ ഉദ്യമമായ കേരള നിക്ഷേപ സംഗമം ഈ മാസം 22, 23 തീയതികളില്‍ കോഴിക്കോട്ട് നടക്കും. 
മലബാറിലെ നിക്ഷേപ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നതെന്ന് ജി.എം.ഐ പ്രസിഡന്‍റ് ഡോ.ആസാദ് മൂപ്പനും സ്ഥാപകാംഗം ഡോ. ഷബീര്‍ നെല്ലിക്കോടും ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
കോഴിക്കോട് ബൈപ്പാസില്‍ യു.എല്‍ സൈബര്‍ പാര്‍ക്കില്‍ 22ന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘കേരള ഇന്‍വെസ്റ്റ്മെന്‍റ് കോണ്‍ക്ളേവ് ഉദ്ഘാടനം ചെയ്യും.  ഭരണകര്‍ത്താക്കളെയും നിക്ഷേപകരെയും വ്യവസായികളെയും ഉദ്യോഗസ്ഥരെയും ഒന്നിച്ചിരുത്തി കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ നിക്ഷേപ സാധ്യതകള്‍ കണ്ടത്തെുകയും ചര്‍ച്ചചെയ്യുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളായ ഏണസ്റ്റ് ആന്‍ഡ് യങ്, കെ.പി.എം.ജി, പി.ഡബ്ള്യൂ.സി എന്നിവ വിവര പങ്കാളികളായി പരിപാടിയുമായി സഹകരിക്കുന്നുണ്ട്. 300 ഓളം പ്രവാസി നിക്ഷേപകരും രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളില്‍ നിന്നുള്ള 100 ഓളം ഉന്നതരും സംഗമത്തില്‍ സംബന്ധിക്കും. മുഖ്യമന്ത്രിക്ക് പുറമെ ധനമന്ത്രി ഡോ.തോമസ് ഐസക്, ടൂറിസം മന്ത്രി എ.സി.മൊയ്തീന്‍,തൊഴില്‍-എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍, ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
ഐ.ടി, ടൂറിസം,അടിസ്ഥാന സൗകര്യം, ആരോഗ്യം, കാര്‍ഷിക-ഭക്ഷ്യ സംസ്കരണം, വ്യവസായം, വിദ്യഭ്യാസം, നൈപുണ്യ വികസനം, ഊര്‍ജം, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളെക്കുറിച്ച് പ്രത്യേക പ്രബന്ധ അവതരണങ്ങളൂം ചര്‍ച്ചകളും നടക്കും. 
കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍, കിന്‍ഫ്ര, കേരള ടൂറിസം വികസന കോര്‍പ്പറേഷന്‍ തുടങ്ങിയവയില്‍ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. മലബാറിന്‍െറ സമഗ്ര വികസനത്തിനുള്ള റോഡ്മാപ്പ് ഇതുമായി ബന്ധപെട്ട് തയാറാക്കും. ആറു മാസത്തിന് ശേഷം തുടര്‍ അവലോകനം നടത്തും. സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് സാമ്പത്തിക പിന്തുണക്ക് സൗകര്യമൊരുക്കാന്‍ ആലോചനയുണ്ട്. പദ്ധതികള്‍ മുന്നോട്ടുവെക്കുന്നവര്‍ക്കും നിക്ഷേപത്തിന് തയാറായി മുന്നോട്ടുവരുന്നവര്‍ക്കും ആവശ്യമായ എല്ലാ സഹായവും ജി.എം.ഐ നല്‍കുമെന്ന് ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു. സര്‍ക്കാരുമായി ബന്ധപ്പെടുത്തിക്കൊടുക്കുകയും പദ്ധതിയുടെ അനുമതിക്കാവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഇതിനായി കോഴിക്കോട്ട് ജി.എം.ഐയുടെ ഓഫീസും  ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നുണ്ട്. 
മലബാറില്‍ ഏറെ സാധ്യതയുള്ളതു എന്നാല്‍ അവഗണിക്കപ്പെട്ടുതമായ മേഖലയാണ് ടൂറിസം. വയനാട്, കാപ്പാട്, ബേക്കല്‍ തുടങ്ങിയവ ഉള്‍കൊള്ളൂന്ന ഒരു ടൂറിസം സര്‍ക്യുട്ടിന്‍െറ സാധ്യത പരിശോധിക്കേണ്ടതുണ്ടെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കോഴിക്കോട് മാവൂരില്‍ ഗ്രാസിമിന്‍െറയും സര്‍ക്കാരിന്‍െറയൂം ഉടമസ്ഥതയില്‍ വെറുതെകിടക്കുന്ന 312 ഏക്കറില്‍ കേന്ദ്ര സഹായത്തോടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ സാധ്യത പരിശോധിക്കും. നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ www.keralainvestmentconclave.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. ലാഭ രഹിത കമ്പനിയായി കഴിഞ്ഞ ഡിസംബറിലാണ് ജി.എം.ഐ രജിസ്റ്റര്‍ ചെയ്തത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabar
News Summary - malabar
Next Story