Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലാല യൂസുഫ്​സായ്​...

മലാല യൂസുഫ്​സായ്​ എക്സ്​പോ സന്ദർശിച്ചു

text_fields
bookmark_border
മലാല യൂസുഫ്​സായ്​ എക്സ്​പോ സന്ദർശിച്ചു
cancel
camera_alt

എക്സ്​പോ വുമൺസ്​ പവലിയൻ സന്ദർശിക്കുന്ന മലാല യൂസുഫ്​സായ്

ദുബൈ: സമാധാന നൊബേൽ ജേതാവും പാകിസ്താനി വനിത വിദ്യാഭ്യാസ പ്രവർത്തകയുമായ മലാല യൂസുഫ്​സായ്​ എക്സ്​പോ 2020ദുബൈ സന്ദർശിച്ചു.

വുമൺസ്​, പാകിസ്താൻ പവലിയനുകൾ സന്ദർശിച്ച മലാല, പെൺകുട്ടികൾ അവരുടെ ശബ്ദത്തിൽ വിശ്വസിക്കുകയും ലോകം ശരിക്കും അവരെ കേൾക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. 12.7 കോടിയിലധികം പെൺകുട്ടികൾക്ക്​ ഇപ്പോഴും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഇത്തരക്കാർക്ക് സുരക്ഷിതവും സൗജന്യവും ഗുണനിലവാരവുമുള്ള സമ്പൂർണ വിദ്യാഭ്യാസം ലഭ്യമാക്കുന്നത്​ വരെ എ‍െൻറ പോരാട്ടം തുടരും. മാറ്റം ആഗ്രഹിക്കുന്നെങ്കിൽ അതിൽ വിശ്വസിക്കണം. ഒരു പെൺകുട്ടിപോലും സ്കൂളിന്​ പുറത്താകാത്ത ദിവസമാണ്​ എ‍െൻറ സ്വപ്നം -വുമൺസ്​ പവലിയനിൽ അവർ പറഞ്ഞു. എക്സ്​പോയുടെ സംഘാടനത്തെ അഭിനന്ദിച്ച മലാല, വുമൺസ്​ പവലിയൻ സന്ദർശിക്കുന്ന ഓരോ പെൺകുട്ടിക്കും പഠിക്കാൻ ഒരു കാര്യമെങ്കിലും ഉണ്ടെന്ന്​ കൂട്ടിച്ചേർത്തു. അടുത്ത കാലത്ത്​ വിവാഹിതയായ മലാലക്കൊപ്പം പങ്കാളി ഷഹ്​സാദ്​ റായും കുടുംബാംഗങ്ങളുമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai expo 2021
News Summary - Malala Yousafzai visits Sai Expo
Next Story