മദീനയില്‍ മലര്‍വാടി ഫാമിലി ഫെസ്റ്റ്
text_fieldsമദീന: മദീനയില്‍ മലര്‍വാടി സംഘടിപ്പിച്ച ഫാമിലി ഫെസ്റ്റ് ജാഫര്‍ എളമ്പിലാക്കോട് ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ സർഗ വാസനകളെ പരിപോഷിപ്പിക്കാൻ ഫാമിലി ഫെസ്റ്റുകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മലർവാടി കുരുന്നുകളുടെ ഗാനങ്ങൾ, വിവിധ നൃത്തങ്ങൾ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികൾ അരങ്ങേറി. മൂസ മമ്പാട് സംവിധാനം ചെയ്ത 'നാം ഒന്ന് നമ്മളൊന്ന്' എന്ന സംഗീത ശിൽപം ആകര്‍ഷകമായി. മാപ്പിളപ്പാട്ട് ഗായകന്‍ മുസ്തഫ മഞ്ചേശ്വരം, യാംബു മുഖ്യാതിഥിയായിരുന്നു.
മദീനയിലെ ഗായകന്മാരും ഗായികമാരും അണിനിരന്ന ഗാനമേള സദസ്സിന് ഇമ്പം നല്‍കി. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഹുസൈൻ ചോലക്കുഴിക്ക് മലർവാടിയുടെ സ്നേഹോപഹാരം നൽകി. ഭിന്നശേഷിക്കാരായ ആഷിക്ക് എളമ്പിലാക്കോട്, മുഹമ്മദ് സഅദ് എന്നിവരെ ആദരിച്ചു. മദീന മലർവാടി കൺവീനർ അഷ്ക്കർ കുരിക്കൾ സ്വാഗതവും മൂസ മമ്പാട് നന്ദിയും പറഞ്ഞു.
റജീന മൂസ, നജ്മ അഷ്ക്കർ, നിസാർ കൊടിയത്തൂർ, അജ്മൽ, ഷബീർ, റിയാസ്, കരീം കുരിക്കൾ, മൻസൂർ, ഹിദായത്തുള്ള, അമീൻ കൂട്ടിലങ്ങാടി, മുനീർ ഉസ്മാൻ ആലപ്പുഴ എന്നിവർ പരിപാടികള്‍ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.