മലയാളം ഈദ്ഗാഹ് മുഹൈസിനയിലും
text_fieldsദുബൈ: ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ മലയാളത്തിലുള്ള ദുബൈയിലെ രണ്ടാമത്തെ ഈദ് ഗാഹ് മുഹൈസിന രണ്ടിൽ നടക്കും. ദുബൈ മതകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ സോനാപ്പൂർ മുനിസിപ്പാലിറ്റി ലേബർ ക്യാമ്പിന് സമീപത്തെ വിശാലമായ മൈതാനത്താണ് ഈദ് ഗാഹ് ഒരുങ്ങുന്നത്. മൗലവി ഹുസൈൻ കക്കാട് പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകും. അൽഖൂസ് അൽ മനാർ ഗ്രൗണ്ടിൽ നടന്നുവരുന്ന ഈദ് ഗാഹാണ് ദുബൈയിലെ ആദ്യ മലയാളത്തിലെ ഈദ് ഗാഹ്.
നമസ്കാരത്തിന് എത്തുന്നവർ മുസല്ല കൈയിൽ കരുതണം. ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖിസൈസ് ഓഫിസിൽ ചേർന്ന യോഗം വിപുലമായ സംഘാടന സമിതിക്ക് രൂപം നൽകി. അബദുസ്സമദ് സാബീൽ മുഖ്യരക്ഷാധികാരിയായും ഹുസൈൻ ഫുജൈറ, വി.കെ.സക്കരിയ, അബ്ദുൽ വാഹിദ് മയ്യേരി, മുഹമ്മദലി പാറക്കടവ് രക്ഷാധികാരികളായും ഹുസൈൻ കക്കാട് (ചെയർമാൻ), ദിൽഷാദ്, ശിഹാബ് ഉസ്മാൻ (വൈസ് ചെയർമാൻമാൻ), ജാഫർ സാദിഖ് (ജനറൽ കൺവീനർ), അക്ബർ ഷാ, മുഹമ്മദ് ഇൽയാസ് (ജോ.കൺവീനർ), അബു ഷമീർ ഷാർജ, മുജീബ് എക്സ് എൽ, അബ്ദുൽ ജലീൽ, അബ്ദുറഹിമാൻ പടന്ന, ഫൈസൽ മയ്യേരി, യാസീൻ ഹുസൈൻ, ഇസ്മായിൽ ഒ കെ, ബഷീർ അജ്മാൻ, നൗഫൽ, നജീബ് സ്വലാഹി, മുജീബ് ഡനാട്ട, അജ്മൽ ഹാദി, സമീർ സിറ, കെ ടി സലീം, മുഹമ്മദലി, ജവാദ് എന്നിവരെ വിവിധ വകുപ്പ്തല കൺവീനർമാരായും തിരഞ്ഞെടുത്തു. കൂടുതൽ വിവരങ്ങൾക്ക് : 04 2633391, 050 5865563,0505746505 നമ്പറിൽ ബന്ധപ്പെടുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.