മലയാള മഹോത്സവം: ഒരുക്കം പൂർത്തിയായി
text_fieldsഫുജൈറ: 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന പ്രമേയത്തിൽ ലോകമെമ്പാടും മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്ക്കാര് ആവിഷ്കരിച്ച മലയാളം മിഷന്റെ ഫുജൈറ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടക്കുന്ന മലയാള മഹോത്സവത്തിന്റെ ഒരുക്കം പൂർത്തിയായി.
കിഴക്കൻ പ്രവിശ്യയിലെ നൂറുകണക്കിന് വിദ്യാർഥികളും ബഹുജനങ്ങളൂം പങ്കെടുക്കുന്ന പരിപാടിൽ ഡോ. എം.പി അബ്ദുസമദ് സമദാനി എം.പിയും മുരുകൻ കാട്ടാക്കടയും മുഖ്യാതിഥികളായി പങ്കെടുക്കും. മലയാള ഭാഷ പഠനോത്സവത്തിൽ വിജയികളായ വിദ്യാർഥികളെയും നേതൃത്വം നൽകിയ അധ്യാപകരെയും പരിപാടിയിൽ ആദരിക്കുമെന്നും വിവിധ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറുമെന്നും മലയാളം മിഷൻ ചാപ്റ്റർ ചെയർമാൻ ഡോ. പുത്തൂർ റഹ്മാനും കൺവീനർ സൈമൺ സാമുവലും അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.