മലയാളം മിഷന് അബൂദബി അധ്യാപകസംഗമം
text_fieldsമലയാളം മിഷന് അബൂദബിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അധ്യാപക സംഗമത്തില്‍ പങ്കെടുത്ത അധ്യാപകര്‍ സംഘാടകരോടൊപ്പം
അബൂദബി: മലയാളം മിഷന് അബൂദബിയുടെ ആഭിമുഖ്യത്തില്‍ അധ്യാപക സംഗമം സംഘടിപ്പിച്ചു. മലയാളം മിഷന് പാഠപുസ്തക പരിഷ്കരണ സമിതി അംഗം പി.ടി. മണികണ്ഠന് പന്തലൂര്‍ അധ്യാപകരുമായി സംവദിച്ചു. മാതൃഭാഷ പഠിച്ചാല്‍ മറ്റു ഭാഷകളിലൂടെയുള്ള വിനിമയങ്ങള്‍ക്ക് തടസ്സമാകുന്നുവെന്ന വികലമായ കാഴ്ചപ്പാടാണ് പലരും വെച്ചുപുലര്‍ത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളം മിഷന് അബൂദബിക്ക് കീഴില്‍ 71 കേന്ദ്രങ്ങളിലായി രണ്ടായിരത്തോളം വിദ്യാർഥികള്‍ 90 അധ്യാപകരുടെ കീഴില്‍ മാതൃഭാഷയുടെ മാധുര്യം നുകര്ന്നുവരുന്നുണ്ട്. മലയാളം മിഷന് കണ്‍വീനര്‍ വി.പി. കൃഷ്ണകുമാര്‍, കോഓഡിനേറ്റര്‍മാരായ സഫറുള്ള പാലപ്പെട്ടി, ബിജിത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.