മലയാളം മിഷന് പ്രവേശനോത്സവവും അവാര്‍ഡ് സമര്‍പ്പണവും
text_fieldsഅബൂദബി: മലയാളം മിഷന്റെ നാലാമത് പ്രവേശനോത്സവവും അവാര്‍ഡ് സമര്‍പ്പണവും ഈ മാസം 27ാം തീയതി 7.30ന് മലയാളം മിഷന് ഡയറക്ടര്‍ മുരുകന് കാട്ടാക്കട ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യും. മലയാളം മിഷന് അബൂദബിയുടെ കീഴില്‍ നിലവില്‍ 65 സെന്ററുകളിലായി 72 അധ്യാപകരുടെ കീഴില്‍ 1800ലേറെ കുട്ടികള്‍ ഭാഷ സൗജന്യമായി പഠിക്കുന്നു. പുതുതായി ആരംഭിക്കുന്ന ഒമ്പത് സെന്ററുകളിലേക്ക് ഇരുനൂറിലേറെ കുട്ടികളാണ് മാതൃഭാഷയുടെ മാധുര്യം നുകരാന്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മലയാളം മിഷനില്‍ നിന്നും പരിശീലനം ലഭിച്ച 16 അധ്യാപകരാണ് സൗജന്യമായി കുട്ടികൾക്ക് ക്ലാസ് എടുക്കുന്നത്. അബൂദബി മേഖലയുടെ കീഴില്‍ കേരള സോഷ്യല്‍ സെന്റര്‍, അബൂദബി മലയാളി സമാജം, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ഇന്ത്യന്‍ ഇന്റര്‍ നാഷനല്‍ കള്‍ച്ചറല്‍ സെന്റര്‍, മുസഫ, ബദാസായിദ്, അല്‍ ദഫ്റ എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ നടക്കുന്നത്. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലും ബനിയാസിലും പുതിയ സെന്ററുകള്‍ ആരംഭിക്കും.
മലയാളം മിഷനും തുഞ്ചത്തെഴുത്തച്ഛന്‍ സര്‍വകലാശാലയും സംയുക്തമായി സംഘടിപ്പിച്ച ദശപുഷ്പം അധ്യാപക ശില്പശാലയില് പങ്കെടുത്ത അധ്യാപകര്‍ക്കുള്ള പ്രശസ്തി പത്ര വിതരണവും, രണ്ടാമത് സുഗതാഞ്ജലി ആഗോളതല കാവ്യാലാപന മത്സരത്തിലെ മേഖല ചാപ്റ്റര്‍തല വിജയികള്‍ക്കുള്ള സമ്മാനവിതരണവും, ആസാദി കാ അമൃത് വജ്രകാന്തി ചാപ്റ്റര്‍തല ക്വിസ് മത്സര വിജയികള്‍ക്കുള്ള പ്രശസ്തിപത്രവിതരണവും, അധ്യാപകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ ബാഡ്ജ് വിതരണവും, പുതുതായി ആരംഭിക്കുന്ന സെന്ററുകളിലെ അധ്യാപകര്‍ക്കുള്ള കണിക്കൊന്ന പാഠപുസ്തകങ്ങളുടെയും കൈപ്പുസ്തകങ്ങളുടെയും വിതരണവും നടക്കുമെന്ന് മലയാളം മിഷന് അബൂദബി കോഓഡിനേറ്റര്‍ സഫറുള്ള പാലപ്പെട്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.