മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ സ്നേഹസംഗമം
text_fieldsഅജ്മാൻ: മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ സ്നേഹസംഗമം സംഘടിപ്പിച്ചു. മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ കമ്യൂണിറ്റി ഹാളിലാണ് നടന്നത്.
മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായിരുന്നു. മലയാളം മിഷൻ യു.എ.ഇ കോഒാർഡിനേറ്റർ കെ.എൽ. ഗോപി പങ്കെടുത്തു. അജ്മാൻ എമിറേറ്റിലെ മലയാളികളായ പ്രവാസി കുട്ടികൾക്ക് ഭാഷാപഠനം സാധ്യമാക്കുന്ന അജ്മാൻ ചാപ്റ്റർ പ്രവർത്തകരെ മുരുകൻ കാട്ടാക്കട അഭിനന്ദിച്ചു. മലയാളം മിഷൻ സുവനീർ ഷോപ്പിലെ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ഒരുക്കിയിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ അജ്മാൻ ചാപ്റ്റർ രൂപവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘അമ്മ മലയാളം’ പരിപാടിയിൽ കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. മലയാളം മിഷൻ അജ്മാൻ പ്രസിഡന്റ് ഫാമി ശംസുദ്ദീൻ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ജാസിം മുഹമ്മദ് സ്വാഗതവും ജോ. സെക്രട്ടറി ഷെമിനി സനിൽ നന്ദിയും പറഞ്ഞു.
ചാപ്റ്റർ കൺവീനർ ദീപ്തി ബിനു, വൈസ് പ്രസിഡന്റ് വി.വി. പ്രജിത്ത് എന്നിവർ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.