മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ പഠനോത്സവം
text_fieldsഅജ്മാൻ: മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ കണിക്കൊന്ന സൂര്യകാന്തി കോഴ്സുകളിൽ പഠനോത്സവം സംഘടിപ്പിച്ചു. അജ്മാൻ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്ന പഠനോത്സവത്തിൽ 200 ഓളം കുട്ടികളാണ് കണിക്കൊന്ന, സൂര്യകാന്തി കോഴ്സുകൾ പൂർത്തിയാക്കി തൊട്ടടുത്ത കോഴ്സുകളിലേക്ക് പ്രവേശനം നേടിയത്. പഠനോത്സവത്തിന്റെ ഭാഗമായി തുഞ്ചൻപറമ്പ്, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം എന്നിവ പ്രതീകാത്മകമായി പഠനോത്സവ നഗരിയിൽ ഒരുക്കിയിരുന്നു.
ചെണ്ടമേളം, കുമ്മാട്ടി എന്നിവയുടെ അകമ്പടിയോടെ നാടൻപാട്ടും പാടി രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന നൂറുകണക്കിനാളുകൾ പങ്കെടുത്ത ഘോഷയാത്രയും അരങ്ങേറി. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഭാഷാധ്യാപകൻ സതീഷ് കുമാർ, യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി എന്നിവർ ആശംസ നേർന്നു. ചാപ്റ്റർ പ്രസിഡൻറ് ഫാമി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജാസിം മുഹമ്മദ് സ്വാഗതവും കൺവീനർ ദീപ്തി ബിനു നന്ദിയും പറഞ്ഞു.
ചാപ്റ്റർ കോഓഡിനേറ്റർ അഞ്ജു ജോസ്, ജോ. സെക്രട്ടറി ഷെമിനി സനിൽ, വൈസ് പ്രസിഡന്റ് പ്രജിത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആർട്സ് കമ്മിറ്റി കൺവീനർ ശ്രീവിദ്യ രാജേഷ്, ഫുഡ് കമ്മിറ്റി കൺവീനർ രതീഷ്, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ സോന ജയൻ എന്നിവർ പഠനോത്സവത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. അധ്യാപകരായ രാജേന്ദ്രൻ പുന്നപ്പള്ളി, നിഷാദ്, റഫിയ അസീസ്, ഷബ്ന നിഷാദ്, അഞ്ജു ജോസ് എന്നിവർ നിള, പമ്പ, പെരിയാർ, കാവേരി, കബനി എന്നീ പഠനോത്സവ കേന്ദ്രങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.