വയനാടിന് മലയാളം മിഷൻ സ്വരൂപിച്ചത് 50 ലക്ഷം രൂപ
text_fieldsദുബൈ: ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിലെ കുട്ടികൾ കൈകോർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരക്കോടി രൂപ സംഭാവന ചെയ്തു. സഹജീവി സ്നേഹവും മാതൃ ദേശത്തിനോടുള്ള പ്രതിബദ്ധതയും പ്രവാസി കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം മിഷൻ ‘വയനാടിനൊരു ഡോളർ’ പദ്ധതി ആവിഷ്കരിച്ചത്.
25 ദിവസംകൊണ്ട് നടന്ന കാമ്പയിനിൽ മലയാളം മിഷനിലെ എല്ലാ കുട്ടികളും പങ്കാളികളായി. ഒപ്പം മലയാളം മിഷൻ ചാപ്റ്ററുകളിലെ മാതൃഭാഷാ സ്നേഹികളായ ഭാരവാഹികളും അധ്യാപകരും കൂടി കൈകോർത്തപ്പോൾ വയനാടിനായി 52,50,677 രൂപ കണ്ടെത്താനായതായി ഭാരവാഹികൾ അറിയിച്ചു. ഓരോ ചാപ്റ്ററുകളിൽനിന്നും കണ്ടെത്തുന്ന തുകകൾ അതത് ചാപ്റ്ററുകൾ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് അയക്കുന്ന രീതിയിലാണ് മലയാളം മിഷൻ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഇങ്ങനെ എല്ലാ ചാപ്റ്ററുകളിൽനിന്നും അയക്കുന്ന തുകകൾ ക്രോഡീകരിച്ച രേഖ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയും ചാപ്റ്റർ പ്രതിനിധികളും ജീവനക്കാരും ചേർന്ന് 29ന് മുഖ്യമന്ത്രിക്ക് കൈമാറി. മലയാളം മിഷന്റെ 105 ചാപ്റ്ററിൽനിന്നുള്ള 50,000 വിദ്യാർഥികളാണ് കാമ്പയിനിന്റെ ഭാഗമായത്.
2023ലെ മികച്ച ചാപ്റ്ററിന് മലയാളം മിഷൻ ഏർപ്പെടുത്തിയ കണിക്കൊന്ന പുരസ്കാരം ലഭിച്ച ദുബൈ ചാപ്റ്റർ പുരസ്കാര തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനായി സാംസ്കാരിക കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന് സമർപ്പിsച്ചുകൊണ്ടാണ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.