മലയാളം മിഷൻ എം.ടിയെ അനുസ്മരിച്ചു
text_fieldsദുബൈ: മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ മലയാളം മിഷൻ ദുബൈ ചാപ്റ്റർ പഠനകേന്ദ്രം അനുശോചന യോഗം സംഘടിപ്പിച്ചു.
മലയാള സാഹിത്യത്തിലെ പകരം വെക്കാനില്ലാത്ത എഴുത്തുകാരനും ചലച്ചിത്രകാരനുമായ സാംസ്കാരിക മുഖമാണ് എം.ടി എന്ന് അനുസ്മരണ പ്രഭാഷണത്തിൽ ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ പറഞ്ഞു. ഡിസംബർ 27ന് വൈകീട്ട് ദുബൈ അൽ തവാർ പാർക്കിൽ നടന്ന വേഴാമ്പൽ, പൂത്തുമ്പി പഠന കേന്ദ്രങ്ങളുടെ ക്രിസ്മസ് പുതുവത്സരാഘോഷത്തിന് മുന്നോടിയായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ദുബൈ ചാപ്റ്റർ വിദഗ്ധ സമിതി ചെയർപേഴ്സൻ സോണിയ ഷിനോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.ടിയുടെ ഛായാചിത്രത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും പുഷ്പാർച്ചന നടത്തി. മലയാളം മിഷൻ സെക്രട്ടറി സി.എൻ.എൻ ദിലിപ് സ്വാഗതം പറഞ്ഞാരംഭിച്ച പരിപാടിയിൽ ജോയന്റ് സെക്രട്ടറി റിംന അമീർ, കൺവീനർ ഫിറോസിയ ദിലീഫ് റഹ്മാൻ, എം.പി മുരളി, മുൻ ജോ.കൺവീനർ ജ്യോതി രാമദാസ്, മേഖല കോഓഡിനേറ്റർ സുനേഷ്, മേഖല ജോയന്റ് കോഓഡിനേറ്റർ പ്രിയ ദീപു എന്നിവർ പങ്കെടുത്തു.
നോൺ അക്കാദമിക് കോഓഡിനേറ്റർ സ്മിത മേനോൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.