മലയാളം മിഷൻ ദുബൈ ചാപ്റ്റർ കാവ്യാലാപനമത്സരം
text_fields1. നിയ ഭദ്ര നിതിൻ 2. ധ്വനി വിവേക് 3. ബ്രഹ്മദത്തൻ ഗോവിന്ദ്
4. ശ്രേയ രഞ്ജിത്ത്, 1. റിസ ഫാത്തിമ 2. ആദിയ പ്രമോദ് 3. റിഷിക ദീപക് നതാനി
4. സ്നേഹ സജീവൻ
ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർ തല കാവ്യാലാപന മത്സരം സംഘടിപ്പിച്ചു. രിസാലയിൽ കോൺഫറൻസ് ഹാളിൽ നടന്ന സബ് ജൂനിയർ, ജൂനിയർ, സീനിയർ തല മത്സരത്തിന്റെ ഉദ്ഘാടനം മലയാളം മിഷൻ ദുബൈ ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ നിർവഹിച്ചു.
പ്രസിഡന്റ് അംബുജം സതീഷ്, സെക്രട്ടറി ദിലീപ് സി.എൻ.എൻ വൈസ് പ്രസിഡന്റ് സർഗ റോയ്, ജോയന്റ് സെക്രട്ടറി എം.സി. ബാബു, റിംന അമീർ, സ്മിത മേനോൻ എന്നിവർ സംസാരിച്ചു. ലൈബ്രേറിയനും സാഹിത്യകാരനുമായ എം.ഒ. രഘുനാഥ്, എഴുത്തുകാരിയും ഹാബിറ്റാറ്റ് സ്കൂൾ മലയാളം വിഭാഗം അധ്യാപികയുമായ റസീന, കവിയും എഴുത്തുകാരനുമായ കെ. ഗോപിനാഥ് എന്നിവർ മത്സരത്തിന്റെ വിധി നിർണയം നടത്തി.
സുഗതാഞ്ജലി ചാപ്റ്റർ തല കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം സൂം പ്ലാറ്റ്ഫോമിൽ പ്രവാസ ക്ഷേമ ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞുമുഹമ്മദ് നിർവഹിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ നിയ ഭദ്ര നിതിൻ, ധ്വനി വിവേക്, ബ്രഹ്മദത്തൻ ഗോവിന്ദ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ ശ്രേയ രഞ്ജിത്ത്, റിസ ഫാത്തിമ, ആദിയ പ്രമോദ് എന്നിവർക്കാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്നു സ്ഥാനങ്ങൾ.
സീനിയർ വിഭാഗത്തിൽ ഋഷിക നഥാനി ഒന്നാം സ്ഥാനവും സ്നേഹ സജീവൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാരവാഹികൾ, കോഓഡിനേറ്റർമാർ, ജോയന്റ് കോഓഡിനേറ്റർമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.