മലയാളം മിഷൻ നീലക്കുറിഞ്ഞി കോഴ്സിന് തുടക്കമായി
text_fieldsഅബൂദബി: മലയാളം മിഷൻ പാഠ്യപദ്ധതിയുടെ അവസാന ഭാഗമായ പത്താം തരാം തുല്യത പരീക്ഷയുടെ തയാറെടുപ്പിനുള്ള നീലക്കുറിഞ്ഞി കോഴ്സിന് അബൂദബിയിൽ തുടക്കം കുറിച്ചു. മലയാളം മിഷൻ യു.എ.ഇയിൽ ആദ്യമായാണ് നീലക്കുറിഞ്ഞി ആരംഭിക്കുന്നത്. അബൂദബി മലയാളി സമാജത്തിലും കേരള സോഷ്യൽ സെന്ററിലും രണ്ടു പഠന കേന്ദ്രങ്ങളിലായാണ് കോഴ്സ് ആരംഭിക്കുന്നത്.
മുൻ എം.എൽ.എ വി.ടി. ബൽറാം സമാജം അധ്യാപകരായ ബിൻസി ലെനിൻ, സംഗീത ഗോപകുമാർ, ശ്രീലക്ഷ്മി ഹരികൃഷ്ണൻ എന്നിവർക്ക് നീലക്കുറിഞ്ഞി പാഠപുസ്തകവും കൈപ്പുസ്തകവും നൽകി. അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അബൂദബി മലയാളി സമാജം, ഷാബിയ എന്നവിടങ്ങളിൽനിന്ന് കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പഠനോത്സവങ്ങളിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വി.ടി. ബൽറാം, സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ, മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്റ് സഫറുല്ല പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാർ, കൺവീനർ എ.പി. അനിൽ കുമാർ, മേഖല കോഓഡിനേറ്റർ ബിൻസി ലെനിൻ, സമാജം വൈസ് പ്രസിഡന്റ് ടി.എ. നിസാർ, ട്രഷറർ യാസർ, ആക്ടിങ് കോഓഡിനേറ്റർ എ.എം. അൻസാർ, വിവിധ സംഘടന ഭാരവാഹികൾ എന്നിവർ വിതരണം ചെയ്തു.
കണിക്കൊന്ന പഠനോത്സവത്തിൽ നൂറു ശതമാനം വിജയം കൈവരിച്ച ഐദിൻ ഷെബിൻ, ദേവിക പ്രിയേഷ്, ഇശൽ മുനീർ, ശ്രേയ ശ്രീലക്ഷ്മി, ദേവി തരുണിമ, വൈഗ പ്രമോദ്, സഹ്റിൻ ഫാത്തിമ, വൈഗ ശ്രീനാഥ് എന്നീ വിദ്യാർഥികൾക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.