മലയാളം മിഷൻ ഓൺലൈൻ പ്രവേശനോത്സവം: മാതൃഭാഷയെ കൈയൊഴിയുമ്പോൾ സ്വത്വം നഷ്ടപ്പെടും –കെ.പി. രാമനുണ്ണി
text_fieldsഅബൂദബി: മനുഷ്യെൻറ ഉണ്മയുടെ ഇരിപ്പിടമാണ് മാതൃഭാഷയെന്ന് സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. മാതൃഭാഷയെ കൈയൊഴിയുമ്പോൾ അവെൻറ സ്വത്വം നഷ്ടപ്പെടുന്നു. ഗൾഫ് മലയാളികൾ അവരുടെ ഉണ്മയെ മലയാള ഭാഷകൊണ്ട് സ്ഥാപിക്കുന്നതുകൊണ്ടാണ് മലയാളഭാഷക്ക് ഇതര സമൂഹങ്ങൾക്കിടയിൽ അംഗീകാരങ്ങളും ആദരവും ലഭിക്കുന്നത്. പല ഗൾഫ് രാജ്യങ്ങളും മലയാള ഭാഷക്ക് അമിതപ്രാധാന്യം നൽകുന്നതിനുള്ള കാരണവും അതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പശ്ചിമ അബൂദബി മേഖലയിലെ മലയാളം മിഷൻ ഓൺലൈൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മലയാളം മിഷൻ ഭരണസമിതി അംഗം കൂടിയായ അദ്ദേഹം. ഉജ്ജ്വലമായ രീതിയിൽ കേരള സർക്കാറിെൻറ ഭാഷാനയത്തെ പൂർണമായി ഉൾക്കൊള്ളുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നതാണ് മലയാളം മിഷനെ വേറിട്ടതാക്കുന്നതെന്നും രാമനുണ്ണി പറഞ്ഞു. അധ്യാപകൻ പ്രേം ഷാജിെൻറ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് മുഖ്യാതിഥിയായിരുന്നു. മലയാളം മിഷൻ പ്രവർത്തനങ്ങളെ കുറിച്ച് അബൂദബി മേഖല കോഓഡിനേറ്റർ സഫറുള്ള പാലപ്പെട്ടി വിശദീകരിച്ചു.
യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി, അബൂദബി കൺവീനർ വി.പി. കൃഷ്ണകുമാർ, കോഓഡിനേറ്റർ ബിജിത് കുമാർ, ലൈഫ് ലാബ് മ്യൂസിക്കൽ തിയറ്റർ ചെയർമാൻ രവി എളവള്ളി, റുവൈസ് ഒരുമ വൈസ് പ്രസിഡൻറ് ഉദയൻ, കുസൃതിക്കൂട്ടം സെക്രട്ടറി ഹെറിക് എന്നിവർ സംസാരിച്ചു. മലയാളം മിഷൻ അധ്യാപകരായ രാജേഷ് സ്വാഗതവും ശ്രീവിദ്യ പ്രേംഷാജ് നന്ദിയും പറഞ്ഞു.
തുടർന്ന് ലൈഫ് ലാബ് മ്യൂസിക്കൽ തിയറ്റർ കുസൃതിക്കൂട്ടം പ്രവർത്തകരായ യുഹാൻ റെജി, ഹെറിക് സോണി, ആദിത് അനുരാജ്, ആദിത്യ ഷാജു, ദേവദത്ത്, അക്ഷജ്, ഗൗരി, അദ്വൈത്, നൂറ, ഋഥ്വിക്, രൂപ മൂസ, ക്രിസ്റ്റിന, ഇസബെല്ല എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. അധ്യാപകരായ രേവതി ജിബേഷ്, സെറീന അനുരാജ്, ശ്രീലക്ഷ്മി രവി എന്നിവർ നേതൃത്വം നൽകി. ബദാസായിദ്, റുവൈസ്, ഖയാത്തി, ശില, മർഫ, താരിഫ് തുടങ്ങിഅധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.