മലയാളം മിഷന് പ്രവേശനോത്സവം സംഘടിപ്പിച്ചു
text_fieldsഅബുദബി: മലയാളം മിഷന് അബൂദബി മേഖലയുടെ കീഴിലെ സൗജന്യ മലയാള ഭാഷ പാഠന ക്ലാസുകളിലേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന സന്ദേശവുമായി കേരള സംസ്ഥാന സാംസ്കാരിക വകുപ്പിെൻറ കീഴില്‍ രൂപവത്കരിച്ച മലയാളം മിഷന് ആവിഷ്കരിച്ച പാഠ്യപദ്ധതിക്കാണ് കേരള സോഷ്യല്‍ സെൻററില്‍ (കെ.എസ്.സി) തുടക്കം കുറിച്ചത്.
കണിക്കൊന്ന (സര്‍ട്ടിഫിക്കറ്റ് കോഴ്സ്), സൂര്യകാന്തി (ഡിപ്ലോമ), ആമ്പല്‍ (ഹയര്‍ ഡിപ്ലോമ), നീലക്കുറിഞ്ഞി (സീനിയര്‍ ഹയര്‍ ഡിപ്ലോമ) എന്നീ നാല് ഘട്ടങ്ങളായാണ് മലയാള ഭാഷാ പാഠ്യപദ്ധതി നടത്തുന്നത്. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാറിെൻറ സര്‍ട്ടിഫിക്കറ്റ് നല്‍കും.
മലയാളം മിഷന് അബൂദബി കണ്‍വീനര്‍ പി.വി. പത്മനാഭെൻറ അധ്യക്ഷതയില്‍ നടത്തിയ പ്രവേശനോത്സവ പരിപാടി കെ.എസ്.സി പ്രസിഡൻറ് എ.കെ. ബീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ലോക കേരള സഭാംഗം കെ.ബി. മുരളി, ഇന്ത്യ സോഷ്യല്‍ ആൻഡ് കൾച്ചറൽ സെൻറർ സാഹിത്യ വിഭാഗം സെക്രട്ടറി ജ്യോതിലാല്‍ ബാലന്, അബൂദബി മലയാളി സമാജം കോഒാഡിനേറ്റര്‍ പുന്നൂസ് ചാക്കോ, ഇന്ത്യന്‍ ഇസ്ലാമിക് സെൻറര്‍ പ്രതിനിധി മുഹമ്മദ് റിഷാദ്, മലയാളം മിഷന് യു.എ.ഇ കമ്മിറ്റി അംഗം വി.പി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ആദ്യ കോഴ്സിലേക്കുള്ള പാഠപുസ്തകമായ ‘കണിക്കൊന്ന’ മലയാളം മിഷന് ജോയൻറ് കണ്‍വീനര്‍ സിന്ധു ഗോവിന്ദന് മലയാളം അധ്യാപിക നൗഷിദ ഫസലിന് കൈമാറി. കീര്‍ത്തി ഉമേഷ്, ദേവിക രമേശ്, സാമിയ സുരേഷ് എന്നിവർ കവിതകള്‍ ആലപിച്ചു. മലയാളം മിഷന് അബൂദബി മേഖല കോഒാഡിനേറ്റര്‍ സഫറുല്ല പാലപ്പെട്ടി സ്വാഗതവും കെ.എസ്.സി വനിതാവിഭാഗം കണ്‍വീനര്‍ ഗീതാ ജയചന്ദ്രന് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.